മനസ്സും ശരീരവും സ്രഷ്ടാവിലേക്ക് അര്‍പ്പിച്ച് ഹാജിമാര്‍; ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ലക്ഷക്കണക്കിനു ഹാജിമാര്‍ തമ്പുകളുടെ നഗരമായ മിനായിലേക്ക് നീങ്ങി തുടങ്ങിയതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി.
മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ലക്ഷക്കണക്കിനു ഹാജിമാര്‍ തമ്പുകളുടെ നഗരമായ മിനായിലേക്ക് നീങ്ങി തുടങ്ങിയതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. ഒരു രാത്രി മിനായില്‍ തങ്ങുന്ന ഹാജിമാര്‍ ഇന്നത്തെ സുബ്അി നമസ്‌കാരത്തിനു ശേഷം ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങളില്‍ ഒന്നായ അറഫാ സംഗമത്തിനായി അറഫയിലേക്ക് ഒഴുകി തുടങ്ങും.

സര്‍വ്വ ശക്തനായ നാഥന്റെ മുന്നില്‍ വര്‍ണ്ണ-ദേശ-ഭാഷ വിത്യാസമില്ലാതെ ഇരുകൈകളും നീട്ടി തന്റെ പാപമോചനത്തിനായി മനസ്സുരുകി ദൈവത്തിനോട് പ്രാര്‍ത്ഥിക്കും. അറഫയില്‍ നിന്നും സൂര്യസ്തമയത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങുന്ന ഹാജിമാര്‍ മഗ്രിബ് ഇശാഅ് നമസ്‌കാരങ്ങള്‍ ഒന്നിച്ച് നമസ്‌കരിച്ച് വീണ്ടും മിനായിലേക്ക് നീങ്ങും. മിനായില്‍ വെച്ചാണ് ഹാജിമാര്‍ ബലിപെരുന്നാള്‍ ആഘോഷിക്കുക.












Click it and Unblock the Notifications