ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സൗദി: മദീന വിമാനത്താവളത്തിലെത്തിയ നൈജീരയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശനമായ നടപടികള്‍ കൈകൊള്ളുമെന്ന് അധിക്രതര്‍ വ്യക്തമാക്കി.
സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തങ്ങളെ മാറ്റി നിര്‍ത്തുകയും പിന്നീട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് തീര്‍ത്ഥാടകര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും പിന്നീട് വന്‍ പ്രതിഷേധത്തിനു കാരണമാവുകയും ചെയ്യുകയായിരുന്നു.

മദീന ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ സൗദ് ബിന്‍ ഖാലിദ് അല്‍ സൗദ് സംഭവത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തതായും കൂടുതല്‍ വൈകാതെ നിയമ നടപടികളിലേക്ക് കടക്കുമെന്നും അധിക്രതര്‍ നൈജീരിയന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications