ഹംദാന്‍ അവാര്‍ഡ് ലഭിച്ചവരില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ കൊച്ചു മിടുക്കിയും
ഷാര്‍ജ: വിദ്യാഭ്യാസം, കലാകായികം, പ്രകൃതിസ്‌നേഹം തുടങ്ങിയ വിവിധ മേഖലകളില്‍ പ്രാഗദ്ഭ്യം തെളിയിച്ച വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്ക് ദുബായ് ഉപഭരണാധികാരിയും സാമ്പത്തിക മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ കൊച്ചു മിടുക്കി സുകൃതി ബാബുവും അര്‍ഹയായി.
കഴിഞ്ഞ ദിവസം ദുബായ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്നും സുകൃതി ബാബു ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ അവാര്‍ഡ് സ്വീകരിച്ചു. വിദ്യാഭ്യാസ രംഗത്തെ വിവിധ മേഖലകളിലായി 248 അവാര്‍ഡുകളാണ് ചടങ്ങില്‍ വിതരണം ചെയ്തത്.

1998ല്‍ ഏര്‍പ്പെടുത്തിയ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അവാര്‍ഡ് ആദ്യമായാണ് ആറാം തരത്തില്‍ പഠിക്കുന്ന സുകൃതി ബാബുവിലൂടെ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന് ലഭിക്കുന്നത്. പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മറ്റും മികച്ച കഴിവു പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് സുകൃതി.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര കല്ലുമല സ്വദേശി ബി.പി.ബാബുവിന്റെയും സുഷമ ബാബുവിന്റെയും മകളാണ്. പത്താം തരത്തിലെ ഭൂമികയാണ് സഹോദരി.












Click it and Unblock the Notifications