Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഈ ഗള്‍ഫ് രാജ്യത്തേക്ക് വിസ ഇനി എളുപ്പത്തില്‍, അറിയേണ്ട കാര്യങ്ങള്‍

മസ്‌ക്കറ്റ്: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഒമാന്‍. വിസ മെഡിക്കലിനുള്ള അപേക്ഷ കൂടുതല്‍ ലളിതമാക്കി മാറ്റിയിരിക്കുകയാണ് ഒമാന്‍ ആരോഗ്യമന്ത്രാലയം. കമ്പനികള്‍ക്കും വ്യക്തികള്‍ക്കും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുള്ള https://mfs.moh.gov.om/MFS/ എന്ന ലിങ്ക് വഴി സ്വയം അപേക്ഷിക്കാന്‍ സാധിക്കുന്നതാണ്. റെസ്ിഡന്‍സി കാര്‍ഡ് എടുക്കല്‍, പുതുക്കല്‍, വിസ എന്നിവയ്ക്കുള്ള മെഡിക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പുതിയ സംവിധാനം സാഹായിക്കും.

ഇതിനായി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ റസിഡന്റ് കാര്‍ഡുമായി ലിങ്ക് ചെയ്ത ആക്ടിവേറ്റായ മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കണം. ഒ ടി പി അടക്കമുള്ള മറ്റ് കാര്യങ്ങള്‍ ഈ നമ്പറിലേക്കാണ് എത്തുക. വെബ്‌സൈറ്റില്‍ കയറി ലോഗിന്‍ ചെയ്ത് ഓണ്‍ലൈനായി ഫീസ് അടയ്ക്കാവുന്നതാണ്. ബാക്കി എല്ലാ നടപടികളും പഴയതുപോലെ തന്നെയായിരിക്കും.

oman visa

പുതിയ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചാല്‍ സ്വയം അപേക്ഷിക്കാന്‍ സാധിക്കുമെന്നതാണ്. മുമ്പ് സനദ് ഓഫീസില്‍ പോയി വേണം അപേക്ഷിക്കാന്‍. എന്നാല്‍ താല്‍പര്യമുള്ളവര്‍ക്ക് സനദ് ഓഫീസിലൂടെയും വിസ മെഡിക്കലിന് അപേക്ഷിക്കാവുന്നതാണ്. പുതിയ സംവിധാനത്തിലൂടെ സുതാര്യത വര്‍ദ്ധിപ്പിക്കാനും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനുമുള്ള അധ്വാനം ലാഭിക്കാനാണ് അധികൃതര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വര്‍ഷവും ഒമാനില്‍ വിസ നടപടികള്‍ ലളിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ ഈടാക്കിയിരുന്ന പരിശോധന ഫീസ് ഒഴിവാക്കിയിരുന്നു. ഇത് അനുസരിച്ച് പരിസോധനയ്ക്കുള്ള അപേക്ഷ സനദ് ഓഫീസുകളിലാണ് അടയ്‌ക്കേണ്ടത്. 30 റിയാലായിരുന്നു ഫീസ്. അതിന് ശേഷം പ്രവാസികള്‍ക്ക് അംഗീകൃത സ്വകാര്യ മെഡിക്കല്‍ പരിശോധന കേന്ദ്രങ്ങളില്‍ ഫീസ് നല്‍കാതെ വൈദ്യ പരിശോധന നടത്താന്‍ സാധിക്കുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+