പ്രവാസികള്‍ ഞെട്ടും ഈ ലോട്ടറിയില്‍; ഓരോ മാസവും അഞ്ച് ലക്ഷം സമ്മാനം, 25 വര്‍ഷത്തേക്ക്
യു എ ഇയില്‍ നിന്ന് ഭാഗ്യം പരീക്ഷിക്കുന്നവര്‍ ഒരുപാട് പേരുണ്ട്. ബിഗ് ടിക്കറ്റ് പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏറ്റവും കൂടുതല്‍ സമ്മാനം നേടുന്നത് ഇന്ത്യക്കാര്‍ അടങ്ങുന്ന പ്രവാസികള്‍ക്കാണ്. എന്നാല്‍ ഇപ്പോഴിതാ പ്രവാസികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ യു എ ഇയില്‍ നിന്ന് പുറത്തുവരുന്നത്. യു എ ഇയില്‍ പുതിയ നറുക്കെടുപ്പ് പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്.
25 വര്‍ഷത്തേക്ക് എല്ലാ മാസവും 25,000 ദിര്‍ഹം എന്ന സമ്മാനമാണ് പുതിയ നറുക്കെടുപ്പിലൂടെ വാഗ്ദാനം ചെയ്യുന്നത്. യു എ ഇയിലെ പ്രമുഖ ഗെയിം ഓപ്പറേറ്ററായ എമിറേറ്റ്‌സ് ഡ്രോയാണ് തങ്ങളുടെ ഏറ്റവും പുതിയ ഗെയിം തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ഫാസ്റ്റ് 5 എന്ന പേരിട്ടിരിക്കുന്ന ഗെയിം എല്ലാ മാസവും നടക്കും. 25 ദിര്‍ഹം മാത്രമാണ് ഗെയിം കളിക്കാനുള്ള ചെലവ്.

ഗെയിമിന്റെ ഗ്രാന്‍ഡ് പ്രൈസായി എല്ലാ മാസവും 25000 ദിര്‍ഹമാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 75000 ദിര്‍ഹം, 50000 ദിര്‍ഹം, 25000 ദിര്‍ഹം എന്നീ സമ്മാനങ്ങള്‍ മൂന്ന് പേര്‍ക്ക് റാഫിള്‍ ഡ്രോയിലൂടെ നേടാന്‍ സാധിക്കും. എല്ലാ ടിക്കറ്റുകളും ടു ഇന്‍ വണ്ണാണ്. ഇത് വിജയത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
പുതിയ ഗെയമിന്റെ വരവോടെ ഒരാഴ്ച മൂന്ന് ഗെയിമുകള്‍ കളിക്കാന്‍ സാധിക്കും. എല്ലാ ശനിയാഴ്ചയും രാത്രി ഒമ്പത് മണിക്കാണ് ഫാസ്റ്റ് 5 ഗെയിം കളിക്കാന്‍ സാധിക്കുക. മേയ് 27ന് ആദ്യ ഗെയിം ആരംഭിക്കും. എമിറേറ്റ്‌സ് ഡ്രോ ഔദ്യോഗിക വെബ്‌സൈറ്റായ www.emiratesdraw.com അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് 25 ദിര്‍ഹം ചെലവാക്കി ഗെയിമില്‍ പങ്കെടുക്കാം.
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ 42 നമ്പറുകളില്‍ നിന്ന് അഞ്ചെണ്ണം തിരഞ്ഞെടുക്കാവുന്നതാണ്. അല്ലെങ്കില്‍ ക്യുക്ക് പിക്ക് ബട്ടണ്‍ അമര്‍ത്തിയാല്‍ സിസ്റ്റം തനിയെ നമ്പര്‍ തെരഞ്ഞെടുക്കും. നിലവിലെ ഡ്രോ തെരഞ്ഞെടുക്കുകയോ അല്ലെങ്കില്‍ ഒന്നിലധികം ഡ്രോകളില്‍ പങ്കെടുക്കാന്‍ മള്‍ട്ടിപ്പിള്‍ അപ് കമിംഗ് ക്ലിക് ചെയ്യുകയോ ചെയ്യാം. അടുത്ത അഞ്ച് ആഴ്ച്ചയിലെ അഞ്ച് ഡ്രോകളില്‍ ഇങ്ങനെ ഒറ്റയടിക്ക് പങ്കെടുക്കാന്‍ സാധിക്കും.
അതേസമയം, പുതിയ സാധ്യതകളാണ് ഫാസ്റ്റ് ഫൈവ് തുറക്കുന്നത്. വിജയിക്ക് 25 വര്‍ഷത്തേക്ക് സ്ഥിര വരുമാനം ഒരുക്കുന്നു. ഇത് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും പരിഹരിക്കാന്‍ സാധിക്കും. മെയ് 27-ന് എമിറേറ്റ്‌സ് ഡ്രോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ലൈവ് സ്ട്രീമായി ഡ്രോ കാണാം.












Click it and Unblock the Notifications