കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി നിക്ഷേപകരെ മാടിവിളിച്ച് യുഎഇ; ചെലവ് കുറഞ്ഞ് ബിസിനസ് ചെയ്യാം, വമ്പന്‍ തീരുമാനം

യുഎഇയുടെ പുതിയ നയം സംരംഭകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Google Oneindia Malayalam News
uae

അബുദാബി: വിദേശത്ത് ഒരു ബിസിനസ് സംരംഭം കെട്ടിപ്പൊക്കാന്‍ ഏറെ പാടുണ്ടെന്നാണ് പൊതുവെ പറയാറുള്ളത്. ബിസ്‌നസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരും ഇന്ന് വിദേശ രാജ്യങ്ങളെ തേടിപ്പോകുന്ന കാലം കൂടിയാണ്. എന്നാല്‍ പല നൂലാമാലകളും കടന്ന് ഒരു സംരംഭം കെട്ടിപ്പൊക്കുന്നവരും ഏറെയുണ്ട്. എന്നാല്‍ ഇപ്പോഴിതാ അത്തരക്കാര്‍ക്ക് ഒരു സുവര്‍ണാവസരം തുറന്നിരിക്കുകയാണ് യു എ ഇ. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം യു എ ഇയില്‍ ബിസിനസ് ചെയ്യാനുള്ള ചെലവ് കുറഞ്ഞെന്നാണ് വിവരം.

ചെലവ് കുറഞ്ഞു

ചെലവ് കുറഞ്ഞു

യു എ ഇയില്‍ 14 സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസുകള്‍ കുറച്ചെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കൂടാതെ ചില സംരഭങ്ങള്‍ തുടങ്ങുന്നതിനുള്ള ഫീസ് വെട്ടിക്കുറച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ നിക്ഷേപകരെയും ചെറുകിട ഇടത്തരം സംരഭകരെയും പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് വ്യവസായ നൂതന സാങ്കേതിക മന്ത്രാലയം അറിയിക്കുന്നത്. ഇതോടെ യു എ യില്‍ വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാരിന് ലക്ഷ്യമുണ്ട്.

വ്യവസായ വികസനം

വ്യവസായ വികസനം

വിദേശ നിക്ഷേപം ആകര്‍ഷിച്ച് വ്യവസായ നിക്ഷേപം വികസിപ്പിക്കുകയാണ് ലക്ഷ്യം. എണ്ണയിതര സമ്പദ് വ്യവസ്ഥ ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായി കമ്പനികള്‍ക്ക് നേരത്തെ 100 ശതമാനം ഉടമസ്ഥാവകാശം നല്‍കിയിരുന്നു. വീസ നടപടികള്‍ ലഘൂകരിക്കുന്നതിനും സര്‍ക്കാര്‍ ഫീസില്‍ ഗണ്യമായ കുറവ് വരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

25 ശതമാനം വര്‍ദ്ധന

25 ശതമാനം വര്‍ദ്ധന

സ്‌കോട്‌ലന്‍ഡുകാരന് അടിച്ചത് 2095 കോടി, എല്ലാ പണവും ഒറ്റയടിക്ക് ചെലവാക്കി, അമ്പരന്ന്സ്‌കോട്‌ലന്‍ഡുകാരന് അടിച്ചത് 2095 കോടി, എല്ലാ പണവും ഒറ്റയടിക്ക് ചെലവാക്കി, അമ്പരന്ന്

പുതിയ നയത്തിലൂടെ ഇടപാടില്‍ 25 ശതമാനം വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്. അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ യു എ ഇയില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിച്ച് തൊഴിലവസരങ്ങള് സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതായി അണ്ടര്‍ സെക്രട്ടറി ഒമര്‍ അല്‍ സുവൈദി പറഞ്ഞു. യു എ ഇയുടെ പുതിയ തീരുമാനം പ്രവാസി നിക്ഷേപകര്‍ക്ക് അനുഗ്രമാണ്.

ഒപ്പറേഷന്‍ 300 ബില്യണ്‍

ഒപ്പറേഷന്‍ 300 ബില്യണ്‍

ഗുരുവായൂരപ്പനെ കാണാന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി ആനന്ദും രാധികയും; വന്‍ സ്വീകരണംഗുരുവായൂരപ്പനെ കാണാന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി ആനന്ദും രാധികയും; വന്‍ സ്വീകരണം

ലോകബാങ്കിന്റെ ഡൂയിംഗ് ബിസ്‌നസ് 2020 റിപ്പോര്‍ട്ട് പ്രകാരം 16ാം സ്ഥാനത്താണ് യു എ ഇ. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ലെന്‍ഡറുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ ബിസന്‌സ് ചെയ്യാനുള്ള ഏളുപ്പമുള്ള സ്‌കോര്‍ 100ല്‍ 80.9 യു എ ഇ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ ഒപ്പറേഷന്‍ 300 ബില്യണ്‍ പ്രോഗ്രാം ആരംഭിച്ചിരുന്നു.

ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

യുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തിയുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തി

ഈ പദ്ധതി പ്രകാരം 2031ന് ഉള്ളില്‍ ആഭ്യന്തര ഉത്പാദനത്തില്‍ വ്യാവസായിക മേഖലയുടെ സംഭാവന 30000 കോടി ദിര്‍ഹമാക്കി ഉയര്‍ത്താനാണ് യു എ ഇ ലക്ഷ്യം വയ്ക്കുന്നത്. എന്തായാലും യു എ ഇയുടെ പുതിയ നയം സംരഭകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. യു എ ഇയുടെ ഈ നയം പ്രയോജനപ്പെടുത്തി ഒരുപാട് നിക്ഷേപകര്‍ രാജ്യത്തേക്ക് എത്തിയേക്കും.

English summary
Happy News For Expats: cost of doing business in UAE is falling and Fees reduced for 14 govt services
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X