രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; പ്രവാസികള്‍ക്ക് ചാകര... യുഎഇ ദിര്‍ഹം മൂല്യം കൂടി
ദുബായ്: പ്രവാസികള്‍ക്ക് ആനന്ദം നല്‍കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. അവരുടെ അധ്വാനത്തിന് മൂല്യം കൂടുകയാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു എന്നാണ് പുതിയ വാര്‍ത്ത. നാട്ടിലുള്ളവര്‍ക്ക് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണിതെങ്കിലും വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് നേട്ടമാണ്. രൂപയുടെ മൂല്യം കുറഞ്ഞു എന്ന വിവരം പുറത്തുവന്ന പിന്നാലെ യുഎഇയിലെ മണി എക്‌സ്‌ചേഞ്ചുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടുവത്രെ.
ചൊവ്വാഴ്ച ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 82.25 ആയിരുന്നു. ഇന്ന് രാവിലെ വിപണി സജീവമായ വേളയില്‍ മൂല്യം ഇടിഞ്ഞു. 82.29 ആയി. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ വീണ്ടും മൂല്യം ഇടിയുകയാണ് ചെയ്തത്. വിപണി ക്ലോസ് ചെയ്യുമ്പോള്‍ 82.35 ആണ് നിരക്ക്. മൂല്യം ഇടിയുന്നതിന്റെ നേട്ടം കൊയ്യാനാണ് പ്രവാസികള്‍ ശ്രമിക്കുക. അതിന്റെ ഭാഗമാണ് മണി എക്‌സ്‌ചേഞ്ചുകളിലെ തിരക്ക്.

ദിര്‍ഹത്തിന് എതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 22.43 ആയിട്ടുണ്ട്. ഡോളര്‍ കരുത്താര്‍ജിച്ചതും ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായ നെഗറ്റീവ് ട്രെന്‍ഡുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായി പറയുന്നത്. ഡോളര്‍ ഇന്‍ഡ്ക്‌സ് മൂല്യം 102.60 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ബ്രെന്‍ഡ് ക്രൂഡിന്റെ വില 74.99 ഡോളറായി ഉയരുകയും ചെയ്തു. ഇതെല്ലാം ഇന്ത്യന്‍ വിപണിക്ക് കനത്ത തിരിച്ചടിയാണ്.
പൗണ്ട്, യൂറോ, യെന്‍ ഉള്‍പ്പെടെ ലോകത്തെ പ്രധാനപ്പെട്ട ആറ് കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളറിന്റെ മൂല്യം ഉയര്‍ന്നിട്ടുണ്ട്. അമേരിക്കന്‍ സാമ്പത്തിക രംഗം ശക്തിപ്പെടുന്ന സൂചനയാണിത്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റം സ്വര്‍ണ വിപണിയെ നേരിട്ട് ബാധിക്കും. ഇന്ത്യന്‍ സ്വര്‍ണ വിപണിയെ പുതിയ മാറ്റം രണ്ട് രീതിയിലാണ് ബാധിക്കുക.
ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍ സ്വര്‍ണത്തിന് വില കുറയുകയാണ് ചെയ്യുക. കൂടുതല്‍ പേര്‍ ഡോളറിലേക്ക് തിരിയുന്നതാണ് ഒരു കാര്യം. മറ്റൊന്ന് ഡോളറുമായി മല്‍സരിക്കുന്ന മറ്റു കറന്‍സികള്‍ക്ക് മൂല്യം കുറയുന്നതിനാല്‍ അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ ഇല്ലാതാകും. അതുകൊണ്ടുതന്നെ സ്വര്‍ണത്തിന് ആഗോള തലത്തില്‍ വില കുറയാന്‍ ഇത് കാരണമാകും.
അതേസമയം, ഇന്ത്യന്‍ വിപണിയില്‍ മറ്റൊരു തരത്തിലും ഇത് പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്. ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍ രൂപയുടെ മൂല്യം ഇടിയുകയാണ് ഒരു ഭാഗത്ത്. അതുകൊണ്ടുതന്നെ രൂപ ഉപയോഗിച്ച് വാങ്ങുന്ന വസ്തുക്കള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരും. സ്വര്‍ണത്തിന്റെ കാര്യത്തില്‍ എന്നല്ല, എണ്ണ വിപണിയിലും ഈ പ്രതിസന്ധി ഇന്ത്യ അനുഭവിക്കും.
രൂപയുടെ മൂല്യം ഉയര്‍ത്താനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കുക. വരും ദിവസങ്ങളിലെ വിപണി സാഹചര്യം അവലോകനം ചെയ്ത ശേഷം ആര്‍ബിഐ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യന്‍ ദേശീയ ഓഹരി വിപണിയും ബോംബെ ഓഹരി വിപണിയിലും ഇന്ന് ഇടിഞ്ഞു.
രൂപയുടെ മൂല്യം ഇടിയുന്നത് അവശ്യ വസ്തുക്കളുടെ വില വര്‍ധിക്കാന്‍ കാരണമാകും. ഇന്ത്യക്കാര്‍ക്ക് വലിയ തിരിച്ചടിയാകുമിത്. വിദേശത്ത് നിന്ന് ഇറക്കുന്ന വസ്തുക്കള്‍ക്കും വില കൂടും. ഇന്ത്യന്‍ കരുതല്‍ നിക്ഷേപം ചോരാന്‍ കാരണമാകും. ഇറക്കുമതി വസ്തുക്കള്‍ക്ക് വില കൂടുമ്പോള്‍ സ്വാഭാവികമായും ഉപഭോക്താക്കള്‍ കൂടിയ വില നല്‍കി വാങ്ങേണ്ടി വരും.












Click it and Unblock the Notifications