മാര്‍ച്ച് 11 സൗദിക്ക് ഇനി പ്രത്യേക ദിനം; കല്‍പന പുറപ്പെടുവിച്ച് സൗദി രാജാവ്
റിയാദ്: എല്ലാവര്‍ഷവും മാര്‍ച്ച് 11 സൗദി അറേബ്യയെ സംബന്ധിച്ച് ഇനി പ്രത്യേക ദിവസമായിരിക്കും. ഈ ദിനത്തില്‍ സൗദി അറേബ്യ പതാക ദിനമായി അചരിക്കാന്‍ തീരുമാനിച്ചു. ഭരണകൂടത്തിന്റെ പുതിയ ഉത്തരവിനെ കുറിച്ച് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ച് 11ന് എന്തുകൊണ്ടാണ് സൗദി പതാക ദിനമായി ആചരിക്കുന്നത് എന്ന് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ഈ ദിവസത്തിന് ചില പ്രത്യേകതകളുള്ളത് കൊണ്ടാണ് മാര്‍ച്ച് 11 തിരഞ്ഞെടുത്തത്.

എന്തുകൊണ്ട് മാര്‍ച്ച് 11
ഹജ്‌റ വര്‍ഷമായ 1139ലാണ് സൗദി അറേബ്യ എന്ന രാജ്യം സ്ഥാപിതമായത്. ദേശീയ മൂല്യം അടിസ്ഥാനമാക്കിയാണ് മാര്‍ച്ച് 11 ദേശീയ പതാക ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 1937 മാര്‍ച്ച് 11ന് ആണ് രാഷ്ട്രപിതാവ് അബ്ദുള്‍ അസീസ് രാജാവ് ദേശീയ പതാകയെ അംഗീകരിച്ചത്. ഏകദൈവ വിശ്വാസം, നീതി, ശക്തി, പുരോഗതി, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന മഹത്തായ അര്‍ത്ഥങ്ങളാല്‍ സൂചിപ്പിക്കുന്നതാണ് ദേശീയ പതാക.

സൗദി രാജാവിന്റെ കല്‍പന
കഴിഞ്ഞ ദിവസാണ് സൗദി സല്‍മാന്‍ രാജാവിന്റെ കല്‍പന പുറത്തുവിട്ടത്. ദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സൗദി പിന്നീട് അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പച്ച സൗദി പതാകയില്‍ വാളിന് മുകളില്‍ 'ഷഹാദ' അല്ലെങ്കില്‍ മുസ്ലീം വിശ്വാസത്തിന്റെ തൊഴില്‍ പ്രസ്താവിക്കുന്ന ഒരു ലിഖിതമുണ്ട്.

അഭിമാന ദിനം
അതേസമയം, ഫെബ്രുവരി 22ന് സൗദി സ്ഥാപക ദിനമായി ആചരിച്ചിരുന്നു. സൗദിയുടെ അഭിമാനകരമായ പൈതൃകവും സംസ്‌കാരവും പുതുതലമുറിയിലേക്ക് കൈമാറ്റം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് സ്ഥാപക ദിനം ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യമായാണ് സൗദി സ്ഥാപക ദിനം ആഘോഷിച്ചത്.

സൗദിയില്‍ വലിയ ആഘോഷം
സെപ്റ്റംബറില്‍ നടക്കുന്ന ദേശീയ ദിനം പോലെ തന്നെ സൗദിയില്‍ വലിയ ആഘോഷത്തോടെയാണ് സ്ഥാപക ദിനം ആഘോഷിച്ചത്. ഒരാഴ്ചയിലേറെ നീണ്ടുനിന്ന പരിപാടികളാണ് ഇതിന്റെ ഭാഗമായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നടന്നത്. ഇതോടൊപ്പമാണ് സൗദിക്കാര്‍ക്ക് മറ്റൊരു ദിനം കൂടി വന്നുചേര്‍ന്നിരിക്കുന്നത്. മാര്‍ച്ച് 11ലെ പതാക ദിനം വലിയ ആഘോഷത്തോടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications