പ്രവാസികളെ സന്തോഷിക്കൂ: ഗള്‍ഫിലേക്ക് കപ്പല്‍ ഉടന്‍.. കേന്ദ്രവും പറയുന്നു: തുച്ഛമായ ടിക്കറ്റ് നിരക്ക്
കാറ്റും കോളും നിറഞ്ഞ കടലിലൂടെ ഉരുവിലേറിയാണ് മലയാളി പ്രവാസികളുടെ ആദ്യ തലമുറകള്‍ ഗള്‍ഫ് നാടുകിലേക്ക് എത്തിയത്. മമ്മൂട്ടി അഭിനയിച്ച പത്തേമാരി എന്ന ചിത്രത്തില്‍ അന്നത്തെയാത്രകളും പ്രവാസിയുടെ ജീവിതങ്ങളും വ്യക്തമാക്കുന്നുണ്ട്. ഉരുവിന് പകരം വലിയ കപ്പലിലൂടെ ബോംബെ വഴി ഗള്‍ഫിലേക്ക് യാത്ര നടത്തിയവരും ഏറെയാണ്.
വിമാനങ്ങള്‍ സർവ്വസാധാരണമായതോടെ കപ്പല്‍ യാത്രയും ആരും നടത്താതെയായി. എന്നാല്‍ ഇപ്പോഴിതാ കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇടയില്‍ വീണ്ടും കപ്പല്‍ സർവ്വീസ് ആരംഭിക്കാന്‍ പോകുന്നുവെന്ന ശുഭ വാർത്തയാണ് പുറത്ത് വരുന്നത്. ഇത്തരമൊരു വാർത്ത നേരത്തെ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ തന്നെ ഇത് സംബന്ധിച്ച നിലപാട് ഇന്ന് പാർലമെന്റില്‍ വ്യക്തമാക്കി.

കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇടയില്‍ യാത്രാ കപ്പല്‍ സർവ്വീസ് നടത്തുന്നതിന് ടെന്‍ഡർ വിളിക്കാന്‍ തീരുമാനിച്ചുവെന്നാണ് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ് സോനോവാള്‍ ലോക്സഭയില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ മാസം ചേർന്ന ഷിപ്പിങ് കോർപ്പറേഷന്‍ ഓഫ് ഇന്ത്യ, നോർക്ക റൂട്ട്സ്, കേരള മാരിടൈം ബോർഡ് എന്നിവയുമായി നടത്തിയ വെർച്വല്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.
കപ്പല്‍ സർവ്വീസിന്റെ ടെന്‍ഡർ പ്രസിദ്ധീകരിക്കാന്‍ മാർടൈം ബോർഡിനേയും നോർക്കയേയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉടനടി കപ്പൽ നൽകാൻ കഴിയുന്നവർ, അനുയോജ്യമായ കപ്പലുകൾ കൈവശം ഉള്ളവർ, ഇത്തരം സർവീസ് നടത്താൻ താൽപ്പര്യം പ്രകടിപ്പിക്കുന്നവർ എന്നിവർക്കാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സാധിക്കുക.
കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇടയില്‍ യാത്രാ കപ്പല്‍ സർവ്വീസ് ആരംഭിച്ചാല്‍ പ്രവാസികള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമായി മാറും. യാത്രാ സമയം കൂടുമെങ്കിലും വിമാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ യാത്രാകൂലി മതിയാകും. അതോടൊപ്പം തന്നെ കൂടുതല്‍ ലഗേജുകള്‍ കൊണ്ടുവരാനും സാധിക്കും.
കപ്പല്‍ യാത്രയില്‍ ടൂറിസം രംഗത്തും സാധ്യതകള്‍ അനവധിയാണ്. വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികള്‍ എന്നിവയും മൂന്ന് ദിവസത്തെ യാത്രയിലുണ്ടാകും. ദുബായില്‍ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂം ഉള്ള യാത്രക്ക് കേവലം പതിനായിരം രൂപയെ ചെലവാകൂ എന്നതാണ് പ്രധാന ആകര്‍ഷണം.
കാര്‍ഗോ കമ്പനികളുമായി ചേര്‍ന്നാണ് സര്‍വീസ് ഏര്‍പ്പെടുത്തുക എന്നതിനാലാണ് ടിക്കറ്റ് 10000 രൂപയ്ക്ക് നല്‍കാന്‍ സാധിക്കുന്നത് എന്നാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ. എ. റഹീം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു ട്രിപ്പില്‍ പരമാവധി 1250 പേര്‍ക്ക് യാത്ര ചെയ്യാനാകും. എല്ലാ സൗകര്യങ്ങളുമുള്ള കപ്പലാണ് സര്‍വീസിന് ഉപയോഗിക്കാനായി കണ്ടുവെച്ചിട്ടുള്ളതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. കേന്ദ്ര സർക്കാർ അനുമതി ലഭിച്ചാല്‍ ഉടന്‍ സർവ്വീസ് ആരംഭിക്കും.
നേരത്തെ ബേപ്പൂര്‍-കൊച്ചി തുറമുഖങ്ങള്‍ മുതല്‍ ദുബായിലെ മിന അല്‍ റാഷിദ് തുറമുഖം വരെയുള്ള പാസഞ്ചര്‍ ക്രൂയിസ് കപ്പല്‍ പ്രവര്‍ത്തനങ്ങളുടെ സാധ്യതാപഠനം നടത്താനുള്ള നിവേദനം മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സിഇ ചാക്കുണ്ണി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചിരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരന്‍ മുഖേന കേന്ദ്രസര്‍ക്കാരിനും അപേക്ഷ നല്‍കിയിരുന്നു.
ഇതിനെല്ലാം ഒടുവിലാണ് കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്ര കപ്പൽ സർവീസ് ഏർപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ സംബന്ധിച്ച ഹൈബി ഈഡൻ എം പി യുടെ ചോദ്യത്തിന് കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാള്‍ ഇന്ന് പാർലമെന്റില്‍ മറുപടി നല്‍കിയിരിക്കുന്നത്.
-
പ്രവാസികൾക്ക് ബംപർ; ഈ പെരുന്നാളിന് 9 ദിവസം അവധി; പ്ലാനിംഗ് ഇങ്ങനെ -
തുര്‍ക്കി പ്ലാന്‍ ബി വിജയത്തിലേക്ക്; ഇസ്താംബൂള്‍ കനാല്‍ ലോക ചിത്രം മാറ്റും, സൗദി അറേബ്യക്ക് റോളില്ല -
ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി; ഇതിപ്പോള്‍ യൂറോപ്പ് മൊത്തം വരികയാണോ? കൂടെ നിന്ന മെലോനി മാറി -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ












Click it and Unblock the Notifications