കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇശല്‍മാല ടി ഉബൈദ് അവാര്‍ഡ് ഹസന്‍ നെടിയനാടിന്

Google Oneindia Malayalam News

ദുബായ്: മാപ്പിള കലകള്‍ക്കും മാപ്പിള കലാ സാഹിത്യത്തിനും മികച്ച സംഭാവന നല്‍ക്കുന്നവര്‍ക്ക് പ്രമുഖ കവിയായിരുന്ന ടി ഉബൈദ് മാസിന്റെ പേരിലുള്ള ഇശല്‍മാല ടി ഉബൈദ് അവാര്‍ഡ് പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവും, മാപ്പിള സാഹിത്യ ഗവേഷകനുമായ ഹസന്‍ നെടിയനാടിന് ലഭിച്ചു. ഇത് മുന്നാം തവണയാണ് ഇത്തരത്തിലുള്ള അംഗികാരം ഇശല്‍മാല നല്‍കുന്നത്. കാനേഷ് പുനുര്‍, റഹ്മാന്‍ തായലങ്ങാടി ,ഫൈസല്‍ എളേറ്റില്‍, യഹ്‌യ തളങ്കര എന്നിവര്‍ അടങ്ങുന്ന ജുറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

അടുത്ത മാസം കാസര്‍ഗോഡ് വെച്ച് നടക്കുന്ന ഇശല്‍മാല കുടുംബ സംഗമത്തില്‍ വെച്ച് ഹസന്‍ നെടിയനാടിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ ദുബായിയില്‍ അറിയിച്ചു. പ്രശസ്തി പത്രവും, ശില്പവും, ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് ഇശല്‍ മാല അംഗികാരം. ഈസ മുഹമ്മദ് ഖത്തര്‍, റഹ്മാന്‍ തായലങ്ങാടി തുടങ്ങിയവരാണ് മുന്‍കാല അവാര്‍ഡ് ജേതാക്കള്‍.

hasannediyanad

മാപ്പിളകലാസംഗീത പാരമ്പര്യങ്ങളുടെ തന്‍മയത്യം നല്‍കുന്ന ഹസന്‍ നെടിയനാടിന്റെ പഠന അറിവുകളും രചനകളും ഈ രംഗത്തെ പഠനങ്ങളെ കുടുതല്‍ സജീവമാക്കും. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മഹത്തായ കലാ സംസ്‌കാരത്തിന്റെ ഭൂതകാലങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുമെന്ന് ജുറി അംഗമായ യഹ്‌യ തളങ്കര അവാര്‍ഡ് പ്രഖ്യാപന വേളയില്‍ പറഞ്ഞു.

English summary
Hassan Nediyanad honoured with Ishalmaala T Ubaid Award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X