കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1921ലെ മാപ്പിള കത്തി ഊരണോ.. ലീഗുകാരുടെ ഭീഷണി ഓണ്‍ലൈനില്‍ വൈറല്‍, വീഡിയോ...

  • By Kishor
Google Oneindia Malayalam News

കാര്‍ഷിക കലാപമാണോ സ്വാതന്ത്ര്യ സമരമാണോ അതോ വര്‍ഗീയ കലാപമാണോ എന്ന് ഇനിയും ഉറപ്പ് പറയാന്‍ പറ്റാത്ത മലബാര്‍ കലാപം ഓണ്‍ലൈനില്‍ വീണ്ടും ചര്‍ച്ചയാകുന്നു. 1921 ലെ മാപ്പിള കത്തി വീണ്ടും ഊരണോ എന്ന ഒരു പറ്റം സ്വയം പ്രഖ്യാപിത മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ഭീഷണിയാണ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചയായിരുന്ന ഈ വീഡിയോ തിരഞ്ഞെടുപ്പടുക്കുന്നതോടെയാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. 1921 ലെ മാപ്പിള കത്തി ഊരിയെടുത്ത് മിനുക്കിക്കളയും എന്നാണ് ഭീഷണി. പ്രവാസി മലയാളികളായ ഒരു കൂട്ടം ചെറുപ്പക്കാര്‍ പാണക്കാട്ടെ പട്ടാളം എന്ന് സ്വയം പരിചയപ്പെടുത്തിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന രംഗങ്ങളും വര്‍ഗീയ മുദ്രാവാക്യങ്ങളും ഇങ്ങനെ പോകുന്നു...വീഡിയോ കാണൂ..

ലീഗിന് നേരെ പോരിന് വന്നാല്‍

ലീഗിന് നേരെ പോരിന് വന്നാല്‍

ലീഗിന് നേരെ പോരിന് വന്നാല്‍ 21 ലെ മാപ്പിള കത്തി ഊരിയെടുത്ത് മിനുക്കും ഞങ്ങള്‍ - മുദ്രാവാക്യം വിളി തുടങ്ങുന്നത് ഇങ്ങനെയാണ്

പറയുന്നത് ആരാ

പറയുന്നത് ആരാ

പറയുന്നത് ആരെന്നറിയാമോ, പാണക്കാട്ടെ പട്ടാളം. ഇത് അബുദാബിയില്‍ നിന്നുള്ള തേരോട്ടമാണെന്നാണ് ഇവര്‍ പറയുന്നത്

മുസ്ലിം ലീഗ് സിന്ദാബാദ്

മുസ്ലിം ലീഗ് സിന്ദാബാദ്

മുസ്ലിം ലീഗ് സിന്ദാബാദ് എന്ന് വിളിച്ചാണ് മുദ്രാവാക്യങ്ങള്‍ പുരോഗമിക്കുന്നത്.

പേടിപ്പിക്കല്ലേ..

പേടിപ്പിക്കല്ലേ..

ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട എന്നൊക്കെയാണ് മുദ്രാവാക്യങ്ങള്‍. ഷിഹാബ് തങ്ങള്‍ക്ക് മുദ്രാവാക്യം വിളിക്കുന്നതും കേള്‍ക്കാം

ലീഗിനോട് കളിച്ചാൽ 1921 ലെ മാപ്പിള കത്തി ഊരിയെടുത്ത്‌ മിനുക്കിക്കളയും എന്നൊക്കെയാ വെല്ലുവിളിക്കുന്നത്..സഖാക്കൾ കാർഷിക വിപ്ലവം ആണെന്ന് പറയുന്ന, സുടാപ്പികൾ സ്വതന്ത്ര സമരമാണെന്ന് പറയുന്ന 1921 ലെ ഹിന്ദു വംശഹത്യ ലീഗുകാരോട് കളിച്ചാൽ ഇനിയും ആവർത്തിക്കും എന്നാണു ഭീഷണി..വർഗ്ഗീയത തീരെയില്ലാത്ത മതേതര കേരളത്തിലെ പിള്ളാർ ആയതുകൊണ്ട് പ്രശ്നമൊന്നും ഉണ്ടാകില്ല അല്ലിയോ..

Posted by Roshan Ravindran on Monday, November 9, 2015

വീഡിയോ കാണൂ

ഓണ്‍ലൈനില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണൂ..

English summary
A group of people, said to be Muslim league supporters threaten people, video goes viral in social networking websites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X