കുവൈത്ത്: കിടപ്പറയില്‍ വില്ലനായ ജിന്ന് ഇപ്പോള്‍ യുവതിയുടെ ജീവനെടുത്തു
കുവൈത്ത് സിറ്റി: ജിന്ന് പിടി കൂടിയതിനാല്‍ ഭര്‍ത്താവിനൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ച ഭാര്യയെയും തുടര്‍ന്ന ഭര്‍ത്താവ് വിവാഹമോചനം നേടിയതുമായ സംഭവം അടുത്തിടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. അന്ന് സൗദിയിലാണ് ജിന്ന് വില്ലനായെങ്കില്‍ ഇപ്പോള്‍ കുവൈത്തില്‍ ഒരു യുവതിയുടെ ജീവന്‍ നഷ്ടമാകുന്നതിന് വരെ ജിന്ന് കാരണമായി.
30 വയസ് പ്രായമുള്ള ഫിലിപ്പീന്‍ വീട്ടുജോലിക്കാരിയാണ് കുവൈത്തില്‍ ആത്മഹത്യ ചെയ്തത്. തന്നെ ജിന്ന് ബാധിച്ചുവെന്ന് ഭയന്നാണ് സ്ത്രീ ജീവനൊടുക്കിയതത്രേ. ഇവര്‍ ജോലി ചെയ്തിരുന്ന ഫഌറ്റിലെ അഞ്ചാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയാണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ഒരാഴ്ചയായി യുവതി അസ്വസ്ഥയായിരുന്നുവെന്നും വല്ലാതെ ഭയപ്പെട്ടിരുന്നതായും പറയുന്നു. വീട്ടില്‍ നിന്ന് ഉടമസ്ഥര്‍ പുറത്തേയ്ക്ക് പോയതും യുവതി താഴേയ്ക്ക് ചാടുകയായിരുന്നു. തന്നെ ജിന്ന് പിടികൂടിയെന്നും അതിനാല്‍ തനിയ്ക്ക് ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് സ്ത്രീ പറഞ്ഞതായി ഉടമസ്ഥര്‍ പൊസീസിനോട് പറഞ്ഞു. കുവൈത്ത് പത്രമായ അല്‍ അന്‍ബയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications