ദുബായില്‍ ഹെലികോപ്ടര്‍ അപകടം
ദുബായ്: ദുബായില്‍ ഹെലികോപ്ടര്‍ അപകടം. ജുമൈറയ്ക്കടുത്ത് സ്വകാര്യ ഹെലികോപ്ടര്‍ തകര്‍ന്നാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ പൊലീസ് രക്ഷപ്പെടുത്തി. ഇവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.മറ്റുള്ളവരുടെ പരിക്ക് അത്ര ഗുരുതരമല്ല. പാം ജുമൈറയില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്ടറാണ് തകര്‍ന്നത്
ജനവരി 22 ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. പൊലീസ് ഹെലികോപ്ടറുകളില്‍ എത്തിയാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. ഇവരെ റാഷിദ് ആശുപത്രിയിലേയ്ക്ക് മാറ്റി. അപകട കാരണം വ്യക്തമല്ല. പരുക്കേറ്റവര്‍ ഏത് രാജ്യക്കാരാണ് എന്നതിനെപ്പറ്റിയുള്ള വിവരങ്ങളും ലഭ്യമല്ല.

പൊലീസും മറ്റ് രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി ഉടന്‍ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് എത്തിച്ചു. സ്വരൃകാര്യ ഹെലികോപ്ടറാണ് തകര്‍ന്നത്. എന്നാല്‍ ഇത് ആരുടെ ഉടമസ്ഥതയിലുള്ളതാണെന്നതും വ്യക്തമല്ല.












Click it and Unblock the Notifications