Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക ശക്തിയായി മാറാനുള്ള ഇന്ത്യയുടെ ശ്രമമായിരിക്കുമോ അറബ് രാജ്യങ്ങളുമായുള്ള അടുപ്പം?

ദുബായ്: ജനങ്ങളുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണിയാവുന്ന രീതിയിലാണ് ലോകത്ത് ഭീകരവാദം വളര്‍ന്നു കൊണ്ടിരിക്കുന്നത്. ഭീകരാക്രമണം നടക്കുന്ന സ്ഥലങ്ങളില്‍ മരിച്ചു വീഴുന്ന ആയിരങ്ങള്‍ വെറും നിരപരാധികള്‍ മാത്രമാണെന്ന സത്യം ലോകം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. ഇത്തരം ഭീകരസംഘടനകളുടെ ലക്ഷ്യത്തെ കുറിച്ചും ഇവര്‍ക്കുള്ള വരുമാന സ്രോതസ്സിനു പിന്നിലുള്ള കരങ്ങളും അജ്ഞാതമാണ്. സംശയങ്ങള്‍ പല വഴിക്കു നീങ്ങുന്നുണ്ടെങ്കിലും പല ലോകരാജ്യങ്ങളും സംശയത്തിന്റെ നിഴലിലാണ്.

ഇത്തരം രാജ്യങ്ങളുമായുളള സമീപനത്തില്‍ കാതലായ മാറ്റങ്ങള്‍ ഭീകരാക്രമണ ഭീഷണി നേരിടുന്ന രാജ്യങ്ങള്‍ അനുവര്‍ത്തിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ തലമുറയിലെ ചെറുപ്പക്കാരെ പോലും പ്രലോഭനങ്ങള്‍ നല്‍കി കൂട്ടത്തില്‍ കൂട്ടി അംഗ ബലം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഭീകര സംഘടനകള്‍. അടുത്ത കാലത്തായി ഭീകരാക്രമണത്തിന്റെ ഏറ്റവും വലിയ ഇരകളാകുന്നത് അറബ് രാജ്യങ്ങളാണെന്നതാണ് ഏറ്റവും ശ്രദ്ദേയമായ കാര്യം. പ്രതിരോധ മേഖലയില്‍ കരുത്തരായ ഇന്ത്യ പോലുള്ള രാജ്യങ്ങളെ ഇടക്കിടെ ഭീഷണിപ്പെടുത്തകയല്ലാതെ വ്യാപകമായ രീതിയിലുള്ള ആക്രമണത്തിന് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സാധിക്കുന്നില്ലെന്നതും ഏറെ എടുത്തു പറയേണ്ടതാണ്. അയല്‍ രാജ്യങ്ങളില്‍ നിന്നടക്കം ഇടക്കിടെ പ്രലോഭനങ്ങള്‍ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ക്ഷമ ലോക രാജ്യങ്ങള്‍ പോലും ചര്‍ച്ച ചെയ്യപ്പെടുകയാണ്. മികച്ച മതേതര മൂല്യത്തില്‍ ഉറച്ചു വിശ്വസിക്കുന്ന രാജ്യത്തെ ജനങ്ങള്‍ തന്നെയാണ് ഭരണകര്‍ത്താക്കള്‍ക്ക് പിന്തുണ നല്‍കുന്നത്.

uae

ഭീകര സംഘടനകള്‍ ഇന്ത്യയെ ലക്ഷ്യം വെക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഭീകര പ്രവര്‍ത്തനത്തിനെതിരെ ശക്തമായി പോരാടി കൊണ്ടിരിക്കുന്ന അറബ് മേഖലയുമായുള്ള ഇന്ത്യയുടെ അടുപ്പം ഏറെ പ്രാധാന്യമുള്ളതാണ്. ഇന്ന് ലോക ശക്തിയായി അറിയപ്പെടുന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഐ.എസ്സ് പോലുള്ള ഭീകര സംഘടനക്കെതിരെ ശക്തമായി പോരാടുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഭീകരാക്രമണങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത് പല അറബ് രാജ്യങ്ങളിലും സംശയത്തിന് വഴിയൊരുക്കിയിട്ടുണ്ട്. രക്ഷകര്‍ തന്നെ ഘാതകരായേക്കുമെന്ന പേടിയും പലര്‍ക്കുമുണ്ട്. പല അറബ് രാജ്യങ്ങളും ഇന്ത്യയുമായി പ്രതിരോധ സഹകരണത്തിന് മുന്നോട്ട് വന്നതും ഇതുമായി കൂട്ടിവായിക്കേണ്ട വിഷയമാണ്. ഒമാനും സൗദിയും പ്രതിരോധ മേഖയിലടക്കം പല മേഖലകളിലും ഇന്ത്യയുമായി കൂടുതല്‍ അടുപ്പം സൂക്ഷിച്ചു വരികയാണ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള സൗദിയുടെ മുന്നേറ്റത്തിന് ഏറ്റവും കരുത്ത് പകരുന്ന രാജ്യമാണ് യു.എ.ഇ.

അത്‌കൊണ്ടു തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനവും, ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കുന്ന പരസ്പര സഹായ ഉടമ്പടികളും ഇന്ത്യയുടെ ശക്തി ഒന്നുകൂടി ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടുവാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. സൈനീക ശക്തിയില്‍ മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യയുമായുള്ള അടുപ്പം യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായിരിക്കുമെന്നും അഭിപ്രായമുണ്ട്. അറബ് മേഖലയുമായി കൈകോര്‍ത്ത് മേഖലയില്‍ നാശം വിതച്ചുകൊണ്ടിരിക്കുന്ന ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യാനുള്ള നടപടികള്‍ ഫലം കാണുകയും, ശക്തമായ നടപടികളിലൂടെ ഇത്തരം സംഘടനകളെ വെരോടെ പിഴിതെറിയാനും സാധിച്ചാല്‍ വരും കാലങ്ങളില്‍ ലോക രാജ്യങ്ങളുടെ നിയന്ത്രണം ഇന്ത്യയുടെ കൈകളിലായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+