പൊതുമാപ്പ് തേടി എത്തുന്നവര്‍ക്ക് എളുപ്പമാര്‍ഗം നിര്‍ദേശിക്കാന്‍ വിവധ കേന്ദ്രങ്ങള്‍ സജ്ജമായി
ദുബായ്: പൊതുമാപ്പ് ആനുകൂല്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്് മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായി ദുബായില്‍ പ്രവര്‍ത്തിക്കുന്ന അമര്‍, തശീല്‍ കേന്ദ്രങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും, ഉടമകള്‍ക്കും പ്രത്യേക സെമിനാര്‍ സംഘടിപ്പിച്ചു.

ദുബായ് താമസ കുടിയേറ്റ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് ഇത്തരം കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സേവനം തേടി എത്തുന്നവര്‍ക്ക് നല്‍കേണ്ട മാര്‍ഗ നിര്‍ദേശങ്ങളെ കുറിച്ച് വിവരിച്ചത്. പൊതുമാപ്പ് ആനുകൂല്യം തേടി എത്തുന്നവരില്‍ ഭൂരിപക്ഷം പേരും സാധാരണക്കാരാണ് വ്യക്തമായി എവിടെ പോകണമെന്നോ എന്ത് ചെയ്യണമെന്നോ ഇത്തരക്കാര്‍ക്ക് അറിയില്ല.

അത്‌കൊണ്ട് തന്നെ പലരും ആനുകൂല്യം വേണ്ടന്ന് വെക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച് അധിക്രതര്‍ വിശദമാക്കി കൊടുക്കുന്നതെന്ന് ദുബായ് താമസ കുടിയേറ്റ വിഭാഗം പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.












Click it and Unblock the Notifications