ഹെന്‍കോ ഫ്ലവേഴ്‌സ് ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ് ഷാര്‍ജയില്‍ അരങ്ങേറും
ഷാര്‍ജ : ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് പുതിയ ഇതിഹാസം തീര്‍ക്കാന്‍ ഫല്‍വേഴ്‌സ് സംഘടിപ്പിക്കുന്ന ആദ്യത്തെ ദേശീയ അവാര്‍ഡ് നിശ ഹെന്‍കോ ഫല്‍വേഴ്‌സ് ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ് ഏപ്രില്‍ 29 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ നിന്നുള്ള താരങ്ങളുടെ നിറ സാന്നിധ്യത്തിലായിരിക്കും ഫല്‍വേഴ്‌സിന്റെ ആദ്യ ചലിച്ചിത്ര പുരസ്‌കാര മാമാങ്കം.
പുരസ്‌കാരങ്ങള്‍ക്ക് ദേശീയ ആദരവും സംശുദ്ധിയും ഉറപ്പുവരുത്താന്‍ ഇന്ത്യന്‍ ചലച്ചിത്ര വേദിയിലെ വിഖ്യാത പ്രതിഭകള്‍ വിധികര്‍ത്താക്കളായി എത്തുന്നുവെന്നതും ഈ പുരസ്‌കാര നിശയുടെ പ്രത്യേകതയാണ്. പ്രശസ്ത സംവിധായകന്‍ ഹരിഹരന്‍ ചെയര്‍മാനായ ജൂറിയില്‍ ബോളിവുഡിലെ നടന വിസ്മയം സുനില്‍ ഷെട്ടി, പ്രശസ്ത അഭിനേത്രി ഡോ.ഉര്‍വശി ശാരദ.

ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍, തമിഴ് ചലചിത്ര താരം ഖുശ്ബു, ബോളിവുഡ് തിരക്കഥാകൃത്ത് സുരേഷ് നായര്‍, ഗാനരചയിതാവ് കെ.ജയകുമാര്‍ ഐ.എ.എസ്, തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ ശരത്, ചലച്ചിത്ര നിരൂപകന്‍ സി.എസ്. വെങ്കിടേശ്വരന്‍ എന്നിവരും വിധികര്‍ത്താക്കളാകും. ഈ വര്‍ഷം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ നിന്നായിരിക്കും അവാര്‍ഡ് ജേതാക്കള്‍.
അവാര്‍ഡ് നിശകളില്‍ സുതാര്യതയുടെയും വിശ്വാസ്യതയുടെയും വെള്ളി വെളിച്ചം നിറച്ച ഫല്‍വേഴ്‌സ് ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് സമ്മാനിക്കുന്ന സമര്‍പ്പണമാണ് ഹെന്‍കോ ഫല്‍വേഴ്‌സ് ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ്. അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കാഴ്ചയുടെ അത്യപൂര്‍വ്വ വിസ്മയങ്ങള്‍ അറുപതിനായിരത്തിലധികം കാണികള്‍ക്ക് മുന്നില്‍ സമ്മാനിച്ചായിരിക്കും ഫല്‍വേഴ്‌സ് ചലച്ചിത്ര അവാര്‍ഡ് നിശയുടെ അരങ്ങേറ്റം.












Click it and Unblock the Notifications