• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്ര യുഎഇയിലേക്കാണോ? ആദ്യം ചെയ്യേണ്ടത് ഈ അഞ്ച് കാര്യങ്ങള്‍

Google Oneindia Malayalam News

ദുബായ്: യു എ ഇയിലേക്കുള്ള യാത്രയാണോ നിങ്ങളുടെ മനസില്‍. ഏതൊരു വിദേശ രാജ്യത്തേക്ക് പോകുമ്പോഴും നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗതാഗതം, താമസം, പണവിനിമയം എന്നതെല്ലാം അതില്‍ ചിലത് മാത്രമാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം ഗള്‍ഫ് രാജ്യങ്ങളുമായി അഭേദ്യമായ ബന്ധമാണ് നമുക്കുള്ളത്.

ജോലി ആവശ്യത്തിനല്ലാതെ സന്ദര്‍ശനത്തിനായും ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം അടുത്ത കാലത്തായി ഏറെയാണ്. നിങ്ങള്‍ യു എ ഇയിലേക്ക് ഒരു വിനോദസഞ്ചാരി എന്ന നിലയിലോ സ്ഥിരതാമസത്തിനോ ആയി പോകാന്‍ തയ്യാറെടുക്കുകയാണ് എങ്കില്‍ ഇനി പറയുന്ന അഞ്ച് കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം

1

1. Al Hosn ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ യു എ ഇ അടുത്തിടെ ലഘൂകരിച്ചിട്ടുണ്ട്. മിക്ക പൊതു സ്ഥലങ്ങളിലും ഇപ്പോള്‍ മാസ്‌ക് നിര്‍ബന്ധമല്ല. എന്നാല്‍ അല്‍ ഹോസ്ന്‍ ആപ്പില്‍ (Al Hosn) 'ഗ്രീന്‍ പാസ്' പോലുള്ള ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും പാലിക്കേണ്ടതുണ്ട്. സ്ഥിരതാമസത്തിന് വരുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും ഈ ആപ്പ് ഉപയോഗിക്കാം.

കോട്ടയത്ത് 'ദൃശ്യം മോഡല്‍' കൊല; യുവാവിനെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ച് മൂടികോട്ടയത്ത് 'ദൃശ്യം മോഡല്‍' കൊല; യുവാവിനെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ച് മൂടി

2

നിങ്ങളുടെ കൊവിഡ്-19 വാക്‌സിനേഷന്‍, ടെസ്റ്റ് റെക്കോര്‍ഡുകള്‍ ഇതില്‍ ലളിതമായി അപ്‌ഡേറ്റ് ചെയ്യാം:

1. നിങ്ങള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍, ഒരു സന്ദര്‍ശകനായി സൈന്‍ ഇന്‍ ചെയ്യാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്കുണ്ടാകും.
2. 'NEXT' ക്ലിക്ക് ചെയ്യുക.
3. ഒരു മൊബൈല്‍ നമ്പറിനൊപ്പം നിങ്ങളുടെ പാസ്പോര്‍ട്ട് നമ്പറും ദേശീയതയും നല്‍കുക. ഇത് അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ആയാലും കുഴപ്പമില്ല. എന്നാല്‍ നിങ്ങള്‍ യു എ ഇയില്‍ എത്തുമ്പോള്‍ എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ അതോറിറ്റിക്ക് സമര്‍പ്പിക്കുന്ന അതേ നമ്പര്‍ തന്നെയാണ് നല്‍കുന്നത് എന്ന് ഉറപ്പിക്കണം
4. നിങ്ങളുടെ വിവരങ്ങള്‍ അവലോകനം ചെയ്ത് Continue എന്നതില്‍ ക്ലിക്ക് ചെയ്യുക.
5. സ്ഥിരീകരണ ആവശ്യങ്ങള്‍ക്കായി നിങ്ങളുടെ മൊബൈലിലേക്ക് അയച്ച ആറ് അക്ക ഒ ടി പി നല്‍കുക.
6. യുഎഇയില്‍ എത്തിയ ശേഷം നിങ്ങളുടെ പ്രൊഫൈല്‍ പരിശോധിക്കുക.

ഈ കേസിന് കാരണമായ എന്തോ ഉണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു... പക്ഷെ ദിലീപ്..?; കൊല്ലം തുളസിഈ കേസിന് കാരണമായ എന്തോ ഉണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു... പക്ഷെ ദിലീപ്..?; കൊല്ലം തുളസി

3

2. യുഎഇ സിം കാര്‍ഡ് എടുക്കുക

യു എ ഇക്ക് മൂന്ന് പ്രധാന ടെലികോം സേവന ദാതാക്കളാണ് ഉള്ളത്. എത്തിസലാത്ത്, ഡു, വിര്‍ജിന്‍ മൊബൈല്‍ എന്നിവയാണവ. യു എ ഇയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ അറൈവല്‍ ടെര്‍മിനലുകളില്‍ സ്ഥിതി ചെയ്യുന്ന കിയോസ്‌കുകള്‍ വഴി ഇവയില്‍ ഏതെങ്കിലും ഒരു സിം കാര്‍ഡ് വാങ്ങാം. എയര്‍പോര്‍ട്ടില്‍ നിന്ന് സിം കാര്‍ഡ് എടുക്കാന്‍ നിങ്ങള്‍ക്ക് സമയം ലഭിച്ചില്ലെങ്കിലും ആശങ്കപ്പെടേണ്ട.

സ്ഥിരതാമസമാക്കിയതിന് ശേഷം അടുത്തുള്ള ഒരു മാള്‍ സന്ദര്‍ശിക്കുക. നിങ്ങള്‍ക്ക് സിം കാര്‍ഡ് വാങ്ങാന്‍ കഴിയുന്ന എത്തിസലാത്ത്, ഡു, വിര്‍ജിന്‍ മൊബൈല്‍ സ്റ്റോര്‍ മാളിലുണ്ടാകും. അവിടെ നിന്ന് നിങ്ങള്‍ക്ക് സിം കാര്‍ഡ് വാങ്ങിക്കാം

ആദ്യം പരാതി, ഇപ്പോള്‍ കോംപ്രമൈസ്...നടപടി എടുത്തവര്‍ ഇളിഭ്യരായി; വിമര്‍ശിച്ച് സജി നന്ത്യാട്ട്ആദ്യം പരാതി, ഇപ്പോള്‍ കോംപ്രമൈസ്...നടപടി എടുത്തവര്‍ ഇളിഭ്യരായി; വിമര്‍ശിച്ച് സജി നന്ത്യാട്ട്

4

3. പണം ദിര്‍ഹമായി മാറ്റുക

മിക്ക സ്ഥലങ്ങളിലും പേയ്മെന്റുകള്‍ നടത്താന്‍ അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. എന്നാല്‍ നിങ്ങളുടെ കൈവശം കുറച്ച് ദിര്‍ഹമുള്ളത് നല്ലതാണ്. നിങ്ങളുടെ സ്വന്തം രാജ്യത്തിന്റെ കറന്‍സി ദിര്‍ഹമായി മാറ്റാന്‍ വിമാനത്താവളത്തിലോ താമസസ്ഥലത്തിന് സമീപത്തോ ഉള്ള ഒരു മണി എക്സ്ചേഞ്ച് സന്ദര്‍ശിക്കാം.

5

4. ഒരു പൊതുഗതാഗത പാസ് എടുക്കുക

ദുബായില്‍, ബസുകള്‍, മെട്രോ, ട്രാം പോലെയുള്ള ജലഗതാഗതം എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്ക് എളുപ്പത്തില്‍ നഗരം ചുറ്റി കാണാം. പൊതുഗതാഗത ഓപ്ഷനുകള്‍ ഉപയോഗിക്കാന്‍ നോള്‍ കാര്‍ഡ് എടുക്കണം. മാത്രമല്ല ടാക്‌സിയില്‍ പോകുമ്പോഴോ പലചരക്ക് സാധനങ്ങള്‍ വാങ്ങുമ്പോഴോ ഒരു ബദല്‍ പേയ്മെന്റ് രീതിയായും നോള്‍ കാര്‍ഡ് ഉപയോഗിക്കാം

അബുദാബിയില്‍ ഇതിനായി ഹാഫിലത്ത് കാര്‍ഡ് ആവശ്യമാണ്. ഷാര്‍ജയില്‍ ഇതിനെ സയര്‍ കാര്‍ഡ് എന്നാണ് വിളിക്കുന്നത്. അജ്മാന്‍ സന്ദര്‍ശിക്കുകയും പൊതുഗതാഗതം ഉപയോഗിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍ മസാര്‍ കാര്‍ഡ് ആണ് ഉപയോഗിക്കേണ്ടത്

6

5.പൊതു ഗതാഗതം/ടാക്‌സി എന്നിവക്കായുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

പൊതുഗതാഗതത്തിനായി, നിങ്ങള്‍ക്ക് ദുബായിലെ S'hail എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) നിയന്ത്രിക്കുന്ന ആപ്പാണ് ഇത്. അബുദാബിയില്‍, അബുദാബിയുടെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) നിയന്ത്രിക്കുന്ന ഡാര്‍ബി ആപ്പ് നിങ്ങളെ സഹായിക്കും

ദുബായില്‍ ടാക്‌സി സേവനത്തിനായി 'കരീം' ആപ്പ് അല്ലെങ്കില്‍ 'ഉബര്‍' ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. അബുദാബിയില്‍ 'അബുദാബി ടാക്‌സി' ആപ്പും ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്പുകളെല്ലാം ആപ്പിള്‍, ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ ലഭ്യമാണ്.

English summary
Here are five important things to do first when you landed in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X