'പ്രദീപാണ്.... നൈറ്റ് ഡ്യൂട്ടിയിലാണ്...'; ദുബായ് ബിഗ് ടിക്കറ്റില്‍ 44 കോടി കിട്ടിയ മലയാളിയുടെ ആദ്യപ്രതികരണം
അബുദാബി: കഴിഞ്ഞ ദിവസം രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ മലയാളി യുവാവിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. ജബല്‍ അലിയിലെ കാര്‍ കമ്പനിയില്‍ ഹെല്‍പ്പര്‍ ആയി ജോലി ചെയ്യുന്ന പ്രദീപാണ് ആ ഭാഗ്യവാന്. 20 പേര്‍ക്കൊപ്പമാണ് പ്രദീപ് ടിക്കറ്റെടുത്തിരുന്നത്. സമ്മാനം ലഭിച്ച വിവരം അറിയിച്ച് ബിഗ് ടിക്കറ്റ് സംഘാടകര്‍ വിളിച്ചപ്പോഴുള്ള പ്രദീപിന്റെ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
നറുക്കെടുപ്പില്‍ സമ്മാനാര്‍ഹരായവരെ ബിഗ് ടിക്കറ്റ് അവതാരകരായ റിച്ചാര്‍ഡും ബുഷ്റയും രണ്ട് തവണ ലൈവായി ഫോണില്‍ ബന്ധപ്പെടും. സമ്മാനാര്‍ഹമായ ടിക്കറ്റ് പ്രദീപിനാണ് എന്ന് അറിഞ്ഞതോടെ ബിഗ് ടിക്കറ്റ് അവതാരകരായ റിച്ചാര്‍ഡും ബുഷ്റയും പ്രദീപിനെ ഫോണില്‍ വിളിച്ചു. ആദ്യ തവണ വിളിച്ചപ്പോള്‍ പ്രദീപ് ഫോണ്‍ എടുത്തില്ല.

എന്നാല്‍ രണ്ടാമതും ഫോണ്‍ വന്നപ്പോള്‍ പ്രദീപ് ഫോണ്‍ എടുത്തു. അറ്റന്‍ഡ് ചെയ്ത ഉടനെ അവതാരകര്‍ പ്രദീപ് ആണോ എന്ന് ചോദിച്ചു. അപ്പോള്‍ അതേ പ്രദീപാണ് എന്ന മറുപടിയായിരുന്നു മറുതലക്കല്‍. ഇതോടെ പ്രദീപ് നിങ്ങള്‍ക്കാണ് ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ഗ്രാന്‍ഡ് സമ്മാനമായ 20 മില്യണ്‍ ദിര്‍ഹം (44 കോടി) സമ്മാനം ലഭിച്ചത് എന്ന് റിച്ചാര്‍ഡ് പറഞ്ഞു.

ഇതിനുള്ള പ്രദീപിന്റെ മറുപടിയായിരുന്നു രസകരം. ഞാന്‍ ഡ്യൂട്ടിയിലാണ്, നൈറ്റ് ഡ്യൂട്ടിയിലാണ് എന്നായിരുന്നു അമ്പരപ്പോടെ ഉള്ള പ്രദീപിന്റെ മറുപടി. ഇതോടെ നിങ്ങളുടെ ജോലി കഴിഞ്ഞ ശേഷം തങ്ങള്‍ വീണ്ടും വിളിക്കാം എന്ന അവതാരകന് പറഞ്ഞു. അപ്പോള്‍ ശരി എന്ന് പറഞ്ഞ് പ്രദീപ് കോള്‍ കട്ട് ചെയ്യുകയായിരുന്നു.

അതേസമയം സമ്മാനമായി ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കാനാണ് ഉദ്ദേശ്യമെന്ന് ചോദ്യത്തിന് നറുക്കെടുപ്പില്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനെ കുറിച്ച് താന്‍ ആലോചിച്ചിട്ടില്ല എന്നുമാണ് പ്രദീപ് പിന്നീട് മറുപടി പറഞ്ഞത്. സെപ്റ്റംബര്‍ 13 ന് ഓണ്‍ലൈന്‍ വഴിയെടുത്ത 064141 എന്ന നമ്പറാണ് പ്രദീപിനും സുഹൃത്തുക്കള്‍ക്കും ഭാഗ്യം കൊണ്ട് വന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നയാളാണ് കെ പി പ്രദീപ്. കുറച്ച് നാളുകള്‍ക്ക് ശേഷമാണ് മലയാളിക്ക് ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിക്കുന്നത്. ആഴ്ചകളില്‍ നടക്കുന്ന നറുക്കെടുപ്പ് ആണ് ബിഗ് ടിക്കറ്റിന്റേത്. പ്രവാസി മലയാളികളില്‍ നിരവധി പേര് കൂട്ടം ചേര്‍ന്ന് ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിക്കാറുണ്ട്. ഇത്തവണ പ്രദീപിന് ഗ്രാന്റ് സമ്മാനം ലഭിച്ചത് ബിഗ് ടിക്കറ്റിന്റെ 244-ാം സീരീസ് ആണ്.

അതേസമയം കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെയായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് അബ്ദുല്‍ ഖാദര്‍ ഡാനിഷ് ആണ്. 252203 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്.

മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം ആലമ്പറമ്പില്‍ അബൂ ഷംസുദ്ദീനും നാലാം സമ്മാനമായ 50,000 ദിര്‍ഹ മനോജ് മരിയ ജോസഫ് ഇരുത്തയവുമാണ് സ്വന്തമാക്കിയത്. രണ്ട് വിജയികള്‍ക്ക് ജീപ്പ് ഗ്രാന്റ് ചെറോക് കാര്‍ സമ്മാനമായി നേടാനുള്ള അവസരവും ഇത്തവണ ബിഗ് ടിക്കറ്റിലൂടെ ലഭിച്ചു. ഷാജി പുതിയ വീട്ടില്‍ നാരായണന് പുതിയ വീട്ടിലും മുഹമ്മദ് അലി പാറത്തൊടിയുമാണ് ് ജീപ്പ് ഗ്രാന്റ് ചെറോക് കാര്‍ വിജയികളായത്.

അതേസമയം നവംബറില്‍ നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റില്‍ ഒന്നാം സമ്മാനം 2.5 കോടി ദിര്‍ഹമാണ് അതായത് ഏകദേശം 50 കോടിയോളം ഇന്ത്യന്‍ രൂപ. രണ്ടാം സമ്മാനം 10 ലക്ഷം ദിര്‍ഹം, മൂന്നാം സമ്മാനം ഒരുലക്ഷം ദിര്‍ഹം, നാലാം സമ്മാനം 50,000 ദിര്‍ഹം എന്നിവയാണ് മറ്റ് സമ്മാനങ്ങള്‍.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications