ജിദ്ദ ഇന്ത്യന്‍ സ്‌ക്കൂള്‍ അഴിമതിയുടെ ഈറ്റില്ലമോ??? ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളുമായി നവധാര!!!
ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഫീസ് വര്‍ദ്ധനവ് അന്യായവും അശാസ്ത്രീയവുമാണെന്നു നവധാര ഭാരവാഹികള്‍ ആരോപിച്ചു. കാലാനുസൃത മാറ്റത്തിന്റെ പേരില്‍ നടപ്പാക്കുന്ന വര്‍ദ്ധനവ് ജീവനക്കാരുടെ വേതന വര്‍ദ്ധനവുമായി പൊരുത്തപ്പെടാത്തതും, രക്ഷിതാക്കളുടെ അധിക ബാധ്യത പരിഗണിക്കപ്പെടാതെയുമായതിനാല്‍ അംഗീകരിക്കാനാവില്ലെന്നും അദ്ധ്യാപകരുടെ വേതന വര്‍ദ്ധനവിലെ വേര്‍തിരിവ് ഇല്ലാതാക്കി എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പു വരുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
അഞ്ചു വര്‍ഷ കരാര്‍ നിലനില്‍ക്കുന്ന ബസ് കോണ്‍ട്രാക്ട് കമ്പനിക്ക് ഇക്കാലത്ത് നല്‍കുന്ന പാരിതോഷികം ഇവിടെ നടക്കുന്ന പകല്‍ക്കൊള്ളയുടെ ആഴമാണ് പ്രകടമാകുന്നത്. ഇന്ത്യന്‍ സ്‌ക്കൂളിലെ തന്നെ ഒഴിവാക്കിയ ബസ് തന്നെയാണു കോണ്‍ട്രാക്ടിങ് കമ്പനി എന്ന ലേബലില്‍ ഉപയോഗിക്കുന്നത്. കരാര്‍ നല്‍കുന്നെന്ന വ്യാജേന ഒത്തു കളിച്ച് പണം തട്ടുന്ന ഏര്‍പ്പാടാണു നടക്കുന്നത്. ഒരേ നമ്പരിലുള്ള രണ്ടു ബസുകള്‍ ഇന്ത്യന്‍ സ്‌ക്കൂളിന്റെ ലേബലില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നടത്തുന്നുണ്ട്. ഇതില്‍ ഒരു ബസ് ഡി.പി.എസ് സ്‌ക്കൂളിലെ കുട്ടികളുടെ സര്‍വ്വീസിനാണു ഉപയോഗിക്കുന്നതെന്നും നവധാര ആരോപിച്ചു. ചെറിയ വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് മാത്രമുള്ള ്രൈഡവര്‍മാരെയും വളരെ പരിതാപകരമായ കണ്ടീഷനിലുള്ള ബസുകളുമാണു കുട്ടികളുടെ ട്രാന്‍സ്‌പോര്‍ട്ടേഷനായി ഉപയോഗിക്കുന്നതെന്നും, ട്യൂഷന്‍ ഫീസ് വര്‍ദ്ധനവിന്റെ പേരിലും, യാത്രാ ചാര്‍ജ് വര്‍ദ്ധനയിലൂടെയും കൊയ്‌തെടുക്കുന്ന ധനം വീതം വെക്കുന്നവരുടെ താത്പര്യം മാത്രമാണ് സരക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും നവധാര ചൂണ്ടിക്കാട്ടി.

സ്വന്തമായ കെട്ടിടവും അപേക്ഷിക്കുന്നവര്‍ക്കെല്ലാം പ്രവേശനവും വാഗ്ദാനം ചെയ്തുകൊണ്ടും, നിലവാരം വര്‍ദ്ധിപ്പിക്കുമെന്നും, അടിസ്ഥാന സൗകര്യങ്ങള്‍ കിടയറ്റതാക്കുമെന്നും പറഞ്ഞാണ് മുമ്പ് ഫീസ് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ നില ഒട്ടും മെച്ചപ്പെട്ടില്ലെന്നതാണു യാഥാര്‍ത്ഥ്യം. പറഞ്ഞ വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തി പിന്നീട് നിര്‍ലജ്ജം ഇതേ വാഗ്ദാനങ്ങള്‍ വീണ്ടും നല്‍കി ഫീസ് വര്‍ദ്ധിപ്പിക്കുന്നത് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കെട്ടടങ്ങുമെന്ന അനുഭവം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ അധികൃതര്‍ക്കുള്ളതു കൊണ്ടാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കുന്നു. നല്‍കിയ വാഗ്ദാനങ്ങളില്‍ സ്ഥലം കണ്ടെത്തുന്നതോ, കെട്ടിടം കണ്ടെത്തുന്നതോ ആയ കാര്യങ്ങളിലുണ്ടായ പുരോഗതി പൊതുസമൂഹവുമായി പങ്ക് വെക്കാത്തത് ദുരൂഹമാണെന്നും നവധാര പറഞ്ഞു.

ഫീസ് വര്‍ദ്ധനവിലൂടെ ഉയരുന്ന പ്രതിഷേധം എത്രയാണെന്ന് അറിയാന്‍, മാധ്യമങ്ങളില്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍ അനുയായികളെ ചുമതലപ്പെടുത്തി സ്‌കൂള്‍ ചെയര്‍മാന്‍ നടത്തുന്ന ശ്രമം പരിഹാസ്യമാണ്. ഫീസ് വര്‍ദ്ധനവിലുള്ള പ്രതിഷേധത്തിന്റെ ആഴം അളക്കാനും, തന്നെ ന്യായീകരിക്കാനും പ്രവാസി സംഘടനകള്‍ക്കിടയില്‍ ചര്‍ച്ച സംഘടിപ്പിച്ചും, പത്രങ്ങളില്‍ വാര്‍ത്ത നല്‍കിയും പ്രചാരണം നടത്തി പിന്നീട് ഫീസില്‍ അല്‍പ്പം ഇളവു വരുത്തി ഉദാരമാക്കാനുള്ള കുത്സിതശ്രമം പ്രവാസി സമൂഹം തിരിച്ചറിയുമെന്നും ഇവര്‍ പറഞ്ഞു. സ്‌കൂളിലെ അഡ്മിഷന്‍ രംഗത്ത് ചില അനാരോഗ്യ പ്രവണതകള്‍ നില നില്ക്കുന്നുണ്ട്. എന്നാല്‍ ശുപാര്‍ശകള്‍ അനുവദിക്കാത്ത നിലപാട് പ്രചരിപ്പിക്കുകയും പ്രകടിപ്പിക്കുകയും സുതാര്യത അവകാശപ്പെടുകയും ചെയ്യുന്നു. ഇതിന്റെ മറവില്‍ എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തി തന്റെ അനുയായികളുടെയും വിനീത വിധേയരായ സംഘടനാ നേതൃത്വത്തിന്റേയും സഹകരണത്തോടും സീറ്റ് വില്‍പ്പന നടക്കുന്നുണ്ടെന്ന് ഉയരുന്ന ആരോപണം നിഷേധിക്കുന്നുവെങ്കില്‍ ശരിയായ കാര്യങ്ങളുടെ വിശദാംശങ്ങള്‍ ചെയര്‍മാന്‍ പുറത്ത് വിടണമെന്നും നവധാര ആവശ്യപ്പെട്ടു. കെടുകാര്യസ്ഥതയും, അധികാര ദുര്‍വിനിയോഗവും പകല്‍ വെളിച്ചം പോലെ വ്യക്തമായിട്ടും അനങ്ങാപ്പാറ നയം തുടരുന്ന പ്രവാസി സംഘടനകളും നേതാക്കളും ഇതിലെ പങ്ക് പറ്റുന്നവരോ, അനുഗ്രഹം ലഭിക്കുന്നവരോ ആണെന്നും നവധാര കുറ്റപ്പെടുത്തി.

സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ മുന്‍ കേന്ദ്രമന്ത്രി നടാപ്പിലാക്കിയ പദ്ധതി അട്ടിമറിച്ച് തന്‍പ്രമാണിത്തവും ലാഭക്കൊതിയുമുള്ള ഒരു തട്ടിപ്പു സംഘത്തിന്റെ പിടിയിലാണ് സ്‌കൂളിലെ മൊത്തം കാര്യങ്ങളെന്നും നവധാര ആരോപിച്ചു. കുടിവെള്ളം, വൈദ്യുതി, മൂത്രപ്പുര, കളിസ്ഥലം എന്നിവയുടെ നിലവാരം ഞെട്ടിപ്പിക്കുന്നതും അതിന്റെ പേരില്‍ അഴിമതി നടത്തിയത് എത്രയെന്നും അറിയാന്‍ പൊതു സമൂഹത്തിനു താല്പര്യമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഒരു കമ്യൂണിറ്റി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സുതാര്യതയും പവിത്രതയും പ്രസ്താവനകളിലൂടെയല്ല, മറിച്ച് ഓഡിറ്റിംഗ് നടത്തി സാമ്പത്തിക സുതാര്യത രക്ഷിതാക്കളേയും ഇന്ത്യന്‍ സമൂഹത്തേയും അറിയിച്ചു കൊണ്ടാണ് ബോധ്യപ്പെടുത്തേണ്ടത്. ഇന്ത്യാ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ഇന്ന് മിനുട്‌സുകള്‍ വരെ ലഭിക്കാന്‍ ഒരിന്ത്യന്‍ പൗരനു ഇന്‍ഫര്‍മേഷന്‍ ആക്റ്റ് പ്രകാരം സൗകര്യമുണ്ടെന്നിരിക്കെ, അത് നിഷേധിക്കുന്നതിരെ പ്രവാസി പൊതുസമൂഹം പ്രതികരിക്കണം.ഭരണ സമിതിയിലെ വെട്ടിനിരത്തിലിലൂടെ ലക്ഷ്യം വെക്കുന്നത് ദുരൂഹതകള്‍ മൂടിവെക്കാനുള്ള ശ്രമവും, കാലങ്ങളായി തുടരുന്ന ധനാഗമന മാര്‍ഗ്ഗം തടസ്സമില്ലതിരിക്കാനുമാണെന്ന് നവധാര ആരോപിച്ചു. നാസര്‍ അരിപ്ര ഗഫൂര്‍ ചുങ്കത്തറ കെ.വി. നാസര്‍ ആഞ്ഞിലങ്ങാടി ഇക്ബാല്‍ കായങ്കുളം നാസര്‍ ഒലവക്കോട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications