കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണി കീഴടക്കാന്‍ ഹൈലുക്ക് സെക്യൂരിറ്റി കാമറകള്‍ എത്തുന്നു

Google Oneindia Malayalam News

ദുബായ്: സുരക്ഷാ ഉപകരണങ്ങളുടെ സാങ്കേതിക വിദ്യയില്‍ ദിനേന മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് ഹൈവിഷന്‍ ടെക്‌നോളജി കമ്പനി ജനറല്‍ മാനേജറും എച്ച് ഐ കെ വിഷന്‍ പ്രൊഡക്ട് യുഎഇ നാഷണല്‍ ഡിസ്്റ്റിയബ്യൂഷന്‍ കമ്പനി വാക്താവുമായ ലിയോ ലിയാഹോ അഭിപ്രായപ്പെട്ടു. ദുബായില്‍ നടന്ന ഇന്റര്‍സെക് പ്രദര്‍ശന മേളയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുരക്ഷാ ഉപകരണങ്ങളുടെ മികച്ച വിപണിയാണ് ഗള്‍ഫ് മേഖല, പ്രത്യേകിച്ച് യുഎഇ. സമൂഹത്തില്‍ സുരക്ഷാ ഉറപ്പാക്കുന്നതില്‍ ഈ രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചു. ദുബായ് പോലീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി ഇന്‍ഡസ്ട്രി റെഗുലേറ്ററി അതോറിറ്റിയാണ് ദുബായില്‍ സുരക്ഷാ ഉപകരണങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്നത്. മറ്റ് വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് പ്രധാന ഇടത്താവളമായി പ്രവര്‍ത്തിക്കുന്നത് ദുബായ് ആണ്. എന്നാല്‍ ഈ രാജ്യത്ത് വിപണിയിലിറക്കാന്‍ ആഗ്രഹിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മികച്ച നിലവാരം പുലര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വിപണിയില്‍ തുടരുന്നത് പ്രയാസമായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ക്യത്യമായ മാനദണ്ഡങ്ങളിലൂടെയാണ് യുഎഇ ലെ എല്ലാ എമിറേറ്റുകളിലും സുരക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നത്.

pic

പോലീസിനു കീഴില്‍ അതാത് എമിറേറ്റുകളില്‍ പ്രത്യേക പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ് സുരക്ഷാ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്പനികള്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും പരിശീലനം നല്‍കുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ പലപ്പോഴും പോലീസ് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് പലപ്പോഴും ഇത്തരം ജോലികളുടെ കരാര്‍ നല്‍കുന്നത്. ഇതാണ് ഏറ്റവും വലിയ സുരക്ഷാ വീഴ്ച. അത്തരം കമ്പനികളും വ്യക്തികളും ലാഭത്തിനു പിന്നാലെ പായുന്നത് കൊണ്ട് തന്നെ നിലവാരം കുറഞ്ഞ ഉല്‍പന്നങ്ങളാണ് ഉപയോഗിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ അധിക്രതര്‍ക്ക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. '

nri

അത് കൊണ്ട് തന്നെ അനുമതിയില്ലാതെ ഇത്തരം ജോലി ഏറ്റെടുക്കുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും പിഴ ചുമത്താനും സുരക്ഷാ വിഭാഗം തയ്യാറെടുക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. വിപണിയില്‍ മികച്ച നിലവാരം പുലര്‍ത്താനും ഉപഭോക്താക്കളുടെ പ്രീതി പിടിച്ചുപറ്റാനും എച്ച് ഐ കെ വിഷന്‍ പ്രൊഡക്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ചെറു സംരഭകരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് ഗുണ നിലവാരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ തന്നെ ഐലുക്ക് എന്ന പേരില്‍ മറ്റൊരു ബ്രാന്റ് കൂടി ഈ വര്‍ഷം ഞങ്ങള്‍ മാര്‍ക്കറ്റില്‍ പരിചയപ്പെടുത്തുകയാണെന്നും ലിയോ ലിയാഹോ വ്യക്തമാക്കി.

സിദ്ധരാമയോടൊപ്പം വേദി പങ്കിടില്ല,സിദ്ധരാമയ്യയുടേത് കര്‍ണാടക കണ്ട ഏറ്റവും മോശം ഭരണം,ആഞ്ഞടിച്ച് ദേവഗൗഡസിദ്ധരാമയോടൊപ്പം വേദി പങ്കിടില്ല,സിദ്ധരാമയ്യയുടേത് കര്‍ണാടക കണ്ട ഏറ്റവും മോശം ഭരണം,ആഞ്ഞടിച്ച് ദേവഗൗഡ

English summary
High look security camera coming to market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X