യുഎഇ ഭരണകര്ത്താക്കള്ക്കുളള മോദിയുടെ അധിക പ്രശംസ സ്വന്തം പ്രതിഛായ മാറ്റിയെടുക്കാനായിരിക്കുമോ?
ദുബായ്: ഇന്ത്യയില്‍ ഗുജറാത്തിലടക്കം നടന്ന വംശിയ കലാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച നേതാവാണ് മോദിയെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം അക്രമങ്ങള്‍ അഴിച്ച് വിട്ടുകൊണ്ടിരിക്കുന്ന ആര്എസ്സ്എസ്സ്സംഘപരിവാര് സംഘടനകളുടെ നേതാവ് കൂടിയാണ് മോദിയെന്നുമാണ് അറബ് നാടുകളിലുള്ളവര്‍ക്ക് പൊതുവെ മോദിയെ കുറിച്ചുള്ള കാഴ്ചപ്പാട്.
എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തി നില്ക്കുന്ന തന്റെ പ്രതിഛായ ഇത്തരം ചില സംഭവങ്ങളുടെ പേരില്‍ കളങ്കപ്പെട്ടിട്ടുണ്ടെന്ന് മോദിക്ക് ആരെക്കാളും നന്നായി അറിയാം. ഇതു മാറ്റിയെടുക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒരു മുസ്ലീം രാഷ്ട്രത്ത് പൊതുവേദിയില്‍ സംസാരിക്കാന്‍ കിട്ടിയ അവസരം അദ്ധേഹം മികച്ച രീതിയില്‍ മുതലാക്കിയെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

പ്രസംഗത്തിന്റെ ആദ്യ പതിനഞ്ച് മിനിറ്റിലും ഇവിടത്തെ ഭരണകര്‍ത്താക്കളെ വാനോളം പുകഴ്ത്താനും പ്രശംസിക്കാനും മോദി പ്രതേകം ശ്രദ്ധിച്ചതും ഇതിന്റെ ഭാഗമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തന്റെ പ്രസംഗം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമെന്ന് ക്രിത്യമായി മോദിക്കറിയാം. മതം നോക്കാതെ വ്യക്തികളെയും ജനങ്ങളേയും സ്നേഹിക്കുന്ന നേതാവാണ് താനെന്ന പ്രതിഛായ അറബ് മേഖലയില്‍ സ്രിഷ്ടിച്ചെടുക്കാനുള്ള മോദിയുടെ ശ്രമം ഒരു പരിധി വരെ വിജയിച്ചുവെന്നും വിലയിരുത്തപ്പെടുന്നു. സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ ജനങ്ങളുടെ എണ്ണവും പ്രസംഗത്തിനിടയില്‍ കിട്ടിയ നിറഞ്ഞ കൈയ്യടിയും ഇതിനു ഉദാഹരണമായി കരുതുന്നത്.
ഇതു മോദിയുടെ മനംമാറ്റത്തിനുള്ള ആത്മാര്‍ഥ ശ്രമമാകട്ടെ എന്നാണ് ഇന്ത്യയിലെ മതേതര വിശ്വാസികള്‍ പ്രാര്‍ഥിക്കുന്നത്. എന്നാല്‍ ഒരു പൊതുവേദിയില്‍ 125 കോടി ജനങ്ങളുടെ പ്രതിനിധിയായ ഇന്ത്യന്‍ പ്രധാനമന്ത്രി അമ്പല നിര്‍മ്മാണത്തിന് അബുദാബിയില്‍ സ്ഥലം അനുവദിച്ചെന്ന കാര്യം മതേതര ചിന്താകതിയുള്ള പ്രവാസികളായ ജനങ്ങളോട് വിളിച്ചു പറഞ്ഞത് ഒട്ടും ശരിയായില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഇത് ആരെ പ്രീണിപ്പിക്കാനാണെന്നും അദ്ദേഹത്തിന്റെ മനസ്സിനുള്ളിലെ ഹിന്ദുത്വ അജണ്ട ഒന്നു കൂടി മറനീക്കി പുറത്തുവന്നെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications