യുഎഇയില്‍ ഈ മാസം പതിനഞ്ചിന് പൊതു അവധി? എന്തിനാണെന്നറിയാമോ? 3 ദിവസം തുടര്‍ച്ചയായ അവധി
അബുദാബി: യുഎഇയില്‍ ഈ മാസം (ഒക്ടോബര്‍ 2015) 15 ന് പൊതു അവധി. പൊതു മേഖലയിലുള്ളവര്‍ക്ക് മാത്രമല്ല സ്വകാര്യ മേഖലയിലുള്ളവര്‍ക്കും 15ാം തീയതി വ്യാഴാഴ്ച അവധിയാണ്. എന്തിനാണ് അവധി നല്‍കുന്നതെന്ന് അറിയാമോ?
ഹിജ്രി വര്‍ഷം (1437) ആരംഭിയ്ക്കുന്നതിനോട് അനുബന്ധിച്ചാണ് അവധി നല്‍കുന്നത്. മാനവ വിഭവശേഷി മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലേയും പൊതുമേഖലയിലേയും എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോട് കൂടിയ അവധിയാണ് നല്‍കുന്നത്.

വ്യാഴാഴ്ച പൊതു അവധിയായതിനാല്‍ തന്നെ പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് തുടര്‍ച്ചയായി മൂന്ന് ദിവസം അവധി ലഭിയ്ക്കും. കുറഞ്ഞത് രണ്ട് ദിവസത്തെ അവധിയെങ്കിലും എല്ലാവര്‍ക്കും ലഭിയ്ക്കും. വെള്ളിയും ശനിയും അവധി ദിവസങ്ങളായതിനാലാണ് മൂന്ന് ദിവസത്തെ അവധി ലഭിയ്ക്കാന്‍ പോകുന്നത്.












Click it and Unblock the Notifications