പ്രവാസികള്‍ക്ക് വന്‍തിരിച്ചടി..!! വിമാനക്കമ്പനികള്‍ നിരക്ക് കുത്തനെ കൂട്ടി..!!
കോഴിക്കോട്: ഗള്‍ഫ് നാടുകളിലെ പ്രവാസികള്‍ക്ക് ഇരുട്ടടി നല്കി വിമാനക്കമ്പനികള്‍. കേരളത്തില്‍ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള വിമാനനിരക്കുകള്‍ വിമാനക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തി. വേനലവധിക്കാലം മുന്നില്‍ക്കണ്ടാണ് വിമാനക്കമ്പനികളുടെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലേയും ഗള്‍ഫ് നാടുകളിലേയും വേനലവധിക്കാലമാണ് വരാന്‍ പോകുന്നത്. ഇതോടെ അവധിക്കാലത്ത് നാട്ടിലേക്ക് യാത്ര പദ്ധതിയിട്ട മലയാളികള്‍ വെട്ടിലായിരിക്കുകയാണ്.
Read Also: വിമാനം കത്തിയമര്‍ന്നു..!! യാത്രക്കാര്‍ നൂറ്റിനാല്‍പ്പത്തിയൊന്നു പേര്..!! ഞെട്ടിക്കുന്ന വീഡിയോ..!!
Read Also: ശശീന്ദ്രന്റെ ആ വീക്ക്നെസ്സ് ഉള്ള മറ്റ് മന്ത്രിമാരും..!! ഫോണുകള്‍ ചോര്‍ത്തി..!!യുവതിക്ക് ഒത്താശയും!!
Read Also: കൊല്ലും.. റേപ്പ് പഠിപ്പിക്കും... അപർണയ്ക്കും പി ഗീതയ്ക്കും സദാചാര നാട്ടുക്കൂട്ടത്തിന്റ ഊരുവിലക്ക്..!

കേരളത്തില്‍ രണ്ട് മാസത്തോളം നീളുന്ന വേനലവധിക്കാലത്താണ് പ്രവാസികളില്‍ ഭൂരിഭാഗവും നാട്ടിലേക്ക് വരാറുള്ളത്. ഈ സമയത്ത് വിമാനക്കമ്പനികള്‍ നിരക്ക് കൂട്ടിയത് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

നിശ്ചയിച്ച തീയ്യതികളില്‍ ടിക്കറ്റ് ലഭ്യമല്ലാത്തതും ഒപ്പം നിരക്ക് വര്‍ധനയും മലബാറിലെതടക്കം ഉമ്ര തീര്‍ത്ഥാടകരെ തീര്‍ത്തും വെട്ടിലാക്കിയിരിക്കുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ മെയ് രണ്ടാം വാരം വരെയുള്ള ടിക്കറ്റുകള്‍ക്കാണ് വിമാനക്കമ്പനികള്‍ ഫുള്‍ ഫെയര്‍ ഈടാക്കുന്നത്.

സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്ക് അടുത്ത ആഴ്ചമുതല്‍ മുപ്പതിനായിരം രൂപയ്ക്ക് മുകളിലാണ്. പന്ത്രണ്ടായിരം രൂപ മുതലാണ് നിലവിലുള്ള ടിക്കറ്റ് നിരക്ക്. ഇതേ പോലെത്തന്നെ ഖത്തറിലേക്കും ദുബായിലേക്കും ഉള്ള ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് ഉണ്ട്.

എട്ടായിരം രൂപ മുതല്‍ ലഭിച്ചിരുന്ന ഖത്തറിലേക്കുള്ള ടിക്കറ്റ് ലഭിക്കാന്‍ ഇനി ഇരുപത്തിനാലായിരത്തിന് മുകളില്‍ മുടക്കണം. ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടിക്ക് മുകളിലാണ് ഉയര്‍ത്തിയിരിക്കുന്നത്.

കേരളത്തില്‍ വേനലവധി തുടങ്ങുന്നതോടെ ഗള്‍ഫിലേക്ക് അവധിക്കാല യാത്രകള്‍ നടത്തുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ ഏറെയുണ്ട്. അതുപോലെത്തന്നെ ഗള്‍ഫ് നാടുകളില്‍ കുടുംബമായി താമസിക്കുന്നവര്‍ നാട്ടിലേക്ക് വരുന്നതും ഈ സമയത്താണ്. വിമാന നിരക്ക് കൂട്ടിയത് മിക്കവരുടെ യാത്രയേയും അവതാളത്തിലാക്കിയേക്കും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications