Get Updates
Get notified of breaking news, exclusive insights, and must-see stories!

കറാമയില്‍ ഹോം സെന്ററിന്റെ പുതിയ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ദുബായ് : മധ്യ പൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ ഗൃഹോപകരണ ചില്ലറ വില്‍പന കേന്ദ്രമായ ഹോം സെന്റര്‍, കറാമ മൊന്‍ട്ടാന ബില്‍ഡിംഗില്‍ നടന്‍ ജോണ്‍ അബ്രഹാം ഉദ്ഘാടനം ചെയ്തു. ബോളിവുഡ് സൂപ്പര്‍ സ്റ്റാറിന് പുറമെ, ലാന്‍ഡ് മാര്‍ക് ഡയറക്ടര്‍ ആരതി ജഗ്തിയാനി, ഹോം സെന്റര്‍ സി ഇ ഒ മെഡറിക് പെയിന്‍.

ഹോം സെന്റര്‍ യു എ ഇ സ്‌പോണ്‍സര്‍ ഇബ്‌റാഹീം അസ്‌കര്‍, ദുബായ് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ റാശിദ് താനി അല്‍ മത്‌റൂശി, ദുബായ് സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് ലെഫ്.കേണല്‍ ജമാല്‍ അഹ്മദ് ഇബ്‌റാഹീം, അല്‍ വലീദ് റിയല്‍ എസ്റ്റേറ്റ് സി ഇ ഒ മുഹമ്മദ് അല്‍ മുതവ, ഹോം സെന്റര്‍ ജനറല്‍ മാനേജര്‍ (യു എ ഇ) സഞ്ജീവ് കുമാര്‍ ശര്‍മ എന്നിവരും സന്നിഹിതരായിരുന്നു.

homecentrekaramastore-cakecutting

ഉദ്ഘാടനത്തിന് ശേഷം ബോളിവുഡ് കലാകാരന്മാര്‍ അവതരിപ്പിച്ച കലാ പരിപാടികള്‍ കാണികളില്‍ കൗതുകം ഉണര്‍ത്തി. ജോണ്‍ അബ്രഹാമിനെ കാണാനും ആശംസ അറിയിക്കാനും നാല് ആരാധകര്‍ക്ക് അവസരം നല്‍കാന്‍ നറുക്കെടുപ്പുമുണ്ടായിരുന്നു. മൊന്‍ട്ടാന ബില്‍ഡിംഗില്‍ 70,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളിലായാണ് ഷോറൂം.

homecentrekaramastore3

ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. നൂറു പേര്‍ക്ക് ഫിറ്റ്‌നസ് ഫസ്റ്റ് ക്ലബ്ബിന്റെ സൗജന്യ പാസ്, ഓരോ 1000 ദിര്‍ഹത്തിന്റെ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 300 ദിര്‍ഹത്തിന്റെ ഗിഫ്റ്റ് വൗച്ചര്‍ എന്നിങ്ങനെയായിരുന്നു ഓഫര്‍..

കൂടുതല്‍ വാര്‍ത്തകള്‍
ദുബായില്‍ സ്‌കൂള്‍ ബസ്സുകള്‍ കൂടുതല്‍ സുരക്ഷിതം

പെരുന്നാള്‍ ആഘോഷിക്കാന്‍ ദുബായിലെത്തിയത് 6 ലക്ഷം സന്ദര്‍ശകര്‍!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+