ഹോംലാന്റ് സുരക്ഷ: 2017ല്‍ ചെലവഴിച്ചത് 2.6 ബില്യന്‍ ഡോളര്‍
ദുബായ്: ഹോം ലാന്റ് സുരക്ഷക്കായി മിക്ക രാജ്യങ്ങളും വലിയ രീതിയിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് ഈ മേഖലയിലുള്ള വിധഗ്ദര്‍ അഭിപ്രായപ്പെട്ടു. ദുബായില്‍ നടന്ന ഇന്റര്‍സെക് പ്രദര്‍ശനമേളയില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് എടുത്ത പ്രമുഖരും ഇതെ അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിവിധ ബ്രാന്റുകളെ പ്രതിനിധീകരിച്ചും വിത്യസ്ത രീതിയിലുള്ള ക്യു ആന്റ് സെഷന്‍ മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. രാജ്യത്തിനകത്ത് സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് 2.6 ബില്യന്‍ ഡോളറാണ് 2017ല്‍ ചെലവഴിച്ചതെന്ന് ഇന്റര്‍സെക് സംഘാടകരായ മെസ്സ് ഫ്രാങ്ക്ഫര്‍ട്ടിന്റെ അനലിസ്റ്റ് ഫ്രോസ്റ്റ് ആന്റ് സളിവന്‍ അസോസിയേറ്റ് ഡയറക്ടര്‍ ആരുഷി ഉപാധ്യായ് പറഞ്ഞു.

വീടുകളുടെ സുരക്ഷക്കായി നിരീക്ഷണ-പരിശോധനകള്‍ക്കും നിയന്ത്രിത പ്രവേശന സംവിധാനങ്ങള്‍, പെരിമീറ്റര്‍ സെക്യൂരിറ്റി സൊല്യൂഷന്‍സ് എന്നിവക്കുമായി 9.6 ബില്യന്‍ ഡോളറാണ് ചെലവ് വന്നിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി. വാണിജ്യ സുരക്ഷ, അഗ്നി-രക്ഷ, സംരക്ഷണവും ആരോഗ്യവും, താമസ ഇടത്തിലെ സുരക്ഷയും പൊലീസിംഗും, ഇന്‍ഫര്‍മേഷനും സൈബര്‍ സുരക്ഷയും, സ്മാര്‍ട് ഹോം, ബില്‍ഡിംഗ് ഓട്ടോമേഷന്‍, ഫിസികല്‍-പെരിമീറ്റര്‍ സെക്യൂരിറ്റി എന്നിവയിലെ ഏറ്റവും നൂതനമായ വിഭവങ്ങളും ഇനങ്ങളുമാണ് ഇന്റര്‍സെക് പ്രദര്‍ശനത്തിലുള്ളത്.

1999ല്‍ മിഡില്‍ ഈസ്റ്റിലെ വീടുകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും സുരക്ഷാ നിലവാരം 52.4 മില്യന്‍ ഡോളറിന്റേതായിരുന്നു. എന്നാല്‍, 2017ഓടെ ഇത് 12.2 ബില്യന്‍ ഡോളറായി 33 ശതമാനം വളര്‍ച്ചയോടെ ഉയര്‍ന്നു. 2022ഓടെ വളര്‍ച്ച 25.3 ബില്യന്‍ ഡോളറാകുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications