ജനുവരിയിലും മാര്‍ച്ചിലും ഹോങ്കോങ് വ്യാപാര മേള നടക്കും
ദുബായ്: ഹോങ്കോങ് വ്യാപാര മേളകള്‍ ജനുവരിയിലും മാര്‍ച്ചിലും സംഘടിപ്പിക്കുമെന്ന് ഹോങ്കോങ് ട്രേഡ് ഡെവലെപ്പ് കൌണ്‍സില്‍ (എച്ച്.കെ.ടി.ഡി.സി) മിഡില്‍ ഈസ്റ്റ് ഡെപ്യുട്ടി ഡയറക്ടര്‍ അബ്ദുല്‍ അസീസ് നാസര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യുഎഇ യുമായി തുടരുന്ന ഊഷ്മളമായ വ്യാപാര ബന്ധങ്ങളുടെ വളര്‍ച്ച ഘട്ടത്തിലെ നിര്‍ണായക വഴിത്തിരിവാണ് ഇത്തരം മേളകളെ ശ്രേദ്ധേയമാകുന്നതെന്നും അദേഹം വ്യക്തമാക്കി.
എച്ച്.കെ.ടി.ഡി.സി മുപ്പതിലധികം വ്യാപാര മേളകള്‍ ഓരോ വര്‍ഷവും സംഘടിക്കുമെന്നും ഇരു രാഷ്ട്രങ്ങളിലേയും ഉപഭോക്താക്കള്‍ക്കും വിതരണക്കാര്‍ക്കും സൗകര്യപ്പെടുന്ന വിധത്തില്‍ സമ്പദ് വ്യവസ്ഥകളെ പുഷ്ടിപ്പെടുത്താന്‍ സഹായകമാകുന്നതായിരിക്കും മേളകളെന്ന് അദേഹം അവകാശപ്പെട്ടു. കുട്ടികളുടെ ഉത്പ്പന്നങ്ങള്‍, സ്‌റ്റേഷനറി, ഫാഷന്‍, വജ്രം, രത്‌നമുത്തുകളും, ആഭരണങ്ങളും, കളിപ്പാട്ടങ്ങളും എന്നിങ്ങനെ ആറു തരം മേളകളാണു സംഘടിപ്പിക്കുക.

ജനുവരി 11 മുതല്‍ 14 വരെയാണ് ടോയ്‌സ് ആന്റ് ഗെയിംസ് ഫെയര്‍, ബേബി പ്രൊഡക്‌സ് ഫെയര്‍, അന്താരാഷ്ട്ര സ്‌റ്റെഷനറി മേള എന്നിവയും ജനുവരി 18 മുതല്‍ 21 വരെ ഫാഷന്‍ വീക്ക് മാര്‍ച്ച് 1 മുതല്‍ 5 വരെ ഡയമണ്ട് ജെം ആന്റ് പേള്‍സ് ഷോ മാര്‍ച്ച് 3 മുതല്‍ 7 വരെ ഇന്റര്‍നാഷണല്‍ ജ്വല്ലറി ഷോ എന്നിങ്ങനെയാണ് ഹോങ്കോങ് വ്യാപാര മേള നടക്കുക.












Click it and Unblock the Notifications