Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോങ്കോംഗ് ട്രേഡ് ഡെവലപ്‌മെന്റും അരാമെക്‌സും ധാരണാപത്രം ഒപ്പുവെച്ചു

ദുബായ്: എച്ച്‌കെടിഡിസി.കോം സ്‌മോള്‍ ഓര്‍ഡേഴ്‌സ് ഓണ്‍ലൈന്‍ സൈറ്റ് ന്റെ സംയുക്ത പ്രചാരത്തിനായി ഹോങ്കോംഗ് ട്രേഡ് ഡെവലപ്‌മെന്റ് കൗണ്‍സിലും (എച്ച്‌കെടിഡിസി) ആഗോള കൊറിയര്‍ സേവനദാതാവായ അരാമെക്‌സും ധാരണാപത്രം ഒപ്പുവെച്ചു. ധാരണാപത്രം പ്രകാരം എച്ച്‌കെടിഡിസി.കോം സ്‌മോള്‍ ഓര്‍ഡേഴ്‌സ് വിതരണക്കാര്‍ക്ക് കുറഞ്ഞ ഷിപ്പിംഗ് നിരക്കില്‍ മിഡ്ഡ്‌ലീസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും ശക്തമായ സാന്നിധ്യമുള്ള അരാമെക്‌സിന്റെ ലോകവ്യാപക ശൃംഖലയിലൂടെ സാധനങ്ങളെത്തിക്കാനാകും.

കൂടാതെ എച്ച്‌കെടിഡിസി.കോം സ്‌മോള്‍ ഓര്‍ഡേഴ്‌സില്‍ ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ താല്‍പര്യമുള്ള ഈ രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ ഓഫറുകള്‍ ലഭിക്കും. ദുബായില്‍ നടന്ന ചടങ്ങില്‍ എച്ച്‌കെടിഡിസി ഡെപ്യൂട്ടി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ബെഞ്ചമിന്‍ ഷാഹു അരാമെക്‌സിന് വേണ്ടി സിഇഒ ഹുസൈന്‍ ഹാഷെം എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഈ പങ്കാളിത്തം ഏറെ പ്രചാരത്തിലുള്ള ചെറുകിട ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് പ്രത്യേകിച്ച് ചെറുതും ഇടത്തരവുമായ സംരംഭകര്‍ക്ക് സഹായകമാകുമെന്ന് ബെഞ്ചമിന്‍ ഷാഹു പറഞ്ഞു.

hktdc-image02

'മിഡ്ഡ്‌ലീസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ അരാമെക്‌സിനുള്ള പ്രത്യേകത കണക്കിലെടുക്കുമ്പോള്‍ വാങ്ങുന്നവര്‍ക്കും വിതരണക്കാര്‍ക്കും വാണിജ്യസാമ്പത്തിക സാധ്യതകളുള്ള വിപണിയിലേക്കുള്ള വാതായനമാണ് ഞങ്ങള്‍ ഇതിലൂടെ തുറന്നിടുന്നത്, അദ്ദേഹം പറഞ്ഞു. എച്ച്‌കെടിഡിസിയുമായുള്ള പങ്കാളിത്തത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് അരാമെക്‌സ് സിഇഒ ഹുസൈന്‍ ഹാഷെം പറഞ്ഞു.

ചൈന ഏറ്റവും വലിയ ബിസിനസ് സാധ്യതകളിലൊന്നാണ് ഞങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ചൈനയിലെയും, ഹോങ്കോംഗിലെയും വിപണികളില്‍ അരാമെക്‌സ് ബ്രാന്‍ഡിനെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാന്‍ കരാര്‍ വലിയ പങ്ക് വഹിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

hktdc-image011

എച്ച്‌കെടിഡിസി 2015 ഒക്ടോബറില്‍ നടത്തിയ സര്‍വേയില്‍ ചെറുതോതില്‍ വില്‍പന നടത്തുന്ന ബിസിനസ് മാതൃകയെ ഓണ്‍ലൈനില്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്ന 80%ത്തിലേറെ പേര്‍ പ്രശംസിച്ചിരുന്നു. ഈ മാതൃക ഏറ്റവും പുതിയ വിപണി സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ കമ്പനികള്‍ക്ക് അവസരമുണ്ടാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+