Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിലെ ടൈപ്പിംങ് സെന്റര്‍ ഉടമകളെ ആദരിക്കുന്നു

ദുബായ്: രാജ്യത്ത് എത്തുന്ന പ്രവാസികള്‍ക്ക് അവരുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയമങ്ങള്‍ ക്യത്യസമയത്ത് മനസ്സിലാക്കി കൊടുക്കുവാനും അതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ചെയ്തു കൊടുക്കുവാനും എന്നും മുന്‍പന്തിയിലുള്ള വിഭാഗമാണ് രാജ്യത്തെ ടൈപ്പിംങ് സെന്ററുകള്‍. എന്നാല്‍ ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവരെ സമൂഹത്തില്‍ ആദരിക്കാന്‍ ആരും മുന്നിട്ടിറങ്ങിയിട്ടില്ലെന്ന് യുഎഇ ലെ പ്രമുഖ ലീഗല്‍ കണ്‍സല്‍ട്ടേഷന്‍ കമ്പനിയായ ലീഗല്‍ മാക്‌സിംങ് കണ്‍സല്‍ട്ടന്‍സ് ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കമ്പനിയുടെ പത്താം വാര്‍ഷികം പ്രമാണിച്ച് ടൈപ്പിംങ് ആന്റ് ബിസിനസ്സ് സെന്റര്‍ മേഖലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ 25 പേരെയും, 40 വര്‍ഷം പൂര്‍ത്തിയാക്കിയ 5 പേരെയും സര്‍ട്ടിഫിക്കറ്റും ഉപഹാരവും നല്‍കി ആദരിക്കാന്‍ തീരുമാനിച്ചതായും കമ്പനി മാനേജിംങ് ഡയറക്ടര്‍ അഡ്വ. മുഹമ്മദ് ഷറഫുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദുബായ് റിഗ്ഗയിലാണ് ആദരിക്കല്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

type

ദുബായ് എക്കണോമിക് വിഭാഗത്തിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും. പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 20ാം തിയ്യതി പ്രമുഖ സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ പുതിയ സംഗീത ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി അല്‍നസര്‍ ലീഷര്‍ലാന്‍ഡില്‍ അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ അഹമ്മദ് യൂസഫ് ബെക്കര്‍, അഡ്വ മുംതാസ് ഷറഫുദ്ദീന്‍, റഫീഖ് കോട്ടക്കല്‍, രാജശ്രീ, അമര്‍ജിത് സിംഗ്, ഗോപകുമാര്‍ എന്നിവരും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+