സൗദി കോണ്‍സുലാര്‍ സേവനം നിഷേധിച്ചു; ഹജ്ജിന് അവസരം നിഷേധിക്കപ്പെട്ട് ഖത്തര്‍ പ്രവാസികള്‍
ദോഹ: ഇത്തവണ ഖത്തറില്‍ നിന്ന് ഹജ്ജ് കര്‍മം നിര്‍വഹിക്കാമെന്ന് കരുതി അവസാന നിമിഷം വരെ കാത്തിരുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് നിരാശ. ഖത്തറിനെതിരായ ഉപരോധത്തെ തുടര്‍ന്ന് സൗദി അറേബ്യ ദോഹയിലെ എംബസി സേവനം നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണിത്. കോണ്‍സുലാര്‍ സേവനത്തിന്റെ അഭാവത്തില്‍ ഹജ്ജിന്റെ വാതിലുകള്‍ പ്രവാസികള്‍ക്കു മുമ്പില്‍ അടയ്ക്കപ്പെടുകയായിരുന്നു.
മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് ഖത്തരി സ്വദേശികള്‍ക്ക് ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി സല്‍വാ അതിര്‍ത്തി സൗദി തുറന്നുകൊടുത്തിരുന്നു. എന്നാല്‍ പ്രവാസികളുടെ കാര്യത്തില്‍ കോണ്‍സുലാര്‍ സേവനം ആവശ്യമായതിനാല്‍ അത് ലഭ്യമാക്കണമെന്ന ഖത്തറിന്റെ ആവശ്യത്തോട് സൗദി പ്രതികരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

ചിരവൈരികളായ ഇറാന് ഈ സേവനം ലഭ്യമാക്കിയതിന്റെ പശ്ചാത്തലത്തില്‍ അവസാന സമയത്തെങ്കിലും ഖത്തറിനും അത് അനുവദിക്കുമെന്നായിരുന്നു പ്രവാസികളുടെ പ്രതീക്ഷ. എന്നാല്‍ അതുണ്ടായില്ല.
സാധാരണഗതിയില്‍ ഹജ്ജ് ഏജന്‍സികളാണ് തീര്‍ഥാടകരുടെ യാത്ര, താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളുടെ ഉത്തരവാദിത്തമേല്ക്കാറ്. എന്നാല്‍ ഖത്തറുമായി സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഗതാഗത ബന്ധം നിരോധിച്ചതോടെ ഹജ്ജ് ഏജന്‍സികള്‍ക്ക് യാത്രക്കാരെ കൊണ്ടുപോവാന്‍ കഴിയാതെയായി. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു അനുകൂല തീരുമാനമുണ്ടാവണമെന്ന ഖത്തറിന്റെ നിരന്തര ആവശ്യം സൗദി അവഗണിക്കുകയായിരുന്നു.
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ശാരീരികമായും സാമ്പത്തികമായും കഴിവുള്ളവര്‍ ജീവിതത്തിലൊരിക്കല്‍ ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാണ്. അന്താരാഷ്ട്ര അവകാശമായി അംഗീകരിക്കപ്പെട്ട ഹജ്ജിനുള്ള അവകാശം ഖത്തരിലുള്ളവര്ക്ക് നിഷേധിക്കുന്നതിലൂടെ സൗദി ഹജ്ജിനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്ന് ഖത്തര്‍ നാഷനല്‍ ഹ്യൂമണ്‍ റൈറ്റ്സ് കമ്മിറ്റി കുറ്റപ്പെടുത്തി.
ഖത്തറിലെ പ്രവാസികള്‍ ഹജ്ജ് യാത്രക്കായി തങ്ങളെ ഏല്‍പ്പിച്ച പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാ രേഖകള്‍ വിസ ലഭ്യമാവാത്തതിനെ തുടര്‍ന്ന് അവസാന നിമിഷം തിരികെ നല്‍കുകയായിരുന്നുവെന്ന് ഹജ്ജ് യാത്ര നടത്താറുള്ള ദോഹ ഗ്രൂപ്പ് ട്രാന്‍സ്പോര്‍ട്ട് കമ്പനി തലവന്‍ ജുമുഅ അല്‍ കുവാരി പറഞ്ഞു. ഹജ്ജ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഖത്തര്‍ ഇസ്ലാമിക്കാര്യ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് പല തവണ ആശയ വിനിമയം നടത്തിയിരുന്നുവെങ്കിലും സൗദി മറുപടി നല്‍കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം











Click it and Unblock the Notifications