ഷാര്‍ജയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മുന്നുപേര്‍ മരിച്ചു
ഷാര്‍ജ്ജ: ഷാര്‍ജ്ജയില്‍ കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഒരാളുടെ നിലഗുരുതരമാണ്. കാറും നിസാം പെട്രോള്‍ വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം. കാര്‍ വെട്ടിപൊളിച്ചാണ് നാലു പേരെയും പുറത്തെടുത്തത്. മരിച്ചവരില്‍ മൂന്നുപേരും അറബ് രാജ്യത്തില്‍പ്പെട്ടവരാണ്.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പ്രധാനപ്പെട്ട റോഡിലേക്ക് കടക്കുമ്പോള്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കാര്‍ സഞ്ചരിച്ചിരുന്നത് സിഗ്നല്‍ തെറ്റിച്ചാണെന്നും റോഡിലേക്ക് വാഹനം വരുന്നുണ്ടോ എന്നു നോക്കാതെയാണ് വാഹനമോടിച്ചതെന്നും പോലിസ് പറഞ്ഞു.

ഇവരുടെ മരണത്തില്‍ ഷാര്‍ജ്ജാ പോലിസും ട്രാഫിക് ആന്‍ഡ് പെട്രോളിയം ഡിപ്പാര്‍ട്ട്‌മെന്റും ദു:ഖം രേഖപ്പെടുത്തി. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണണെന്നും പോലിസ് പറഞ്ഞു. ലോറിയുടെ ഡ്രൈവറും പരിക്കുകളോടെ ആശുപത്രിയിലാണ്.












Click it and Unblock the Notifications