ജോയ് ആലുക്കാസ് ഹൂസ്റ്റണില്‍ പ്രവര്‍ത്തനം ആരംഭിച്ചു
താമസിയാതെ ന്യൂ ജേര്‍സിയിലെ എഡിസണിലും ചിക്കാഗോയിലെ വെസ്റ്റ് ഡവണ്‍ അവന്യൂവിലും രണ്ട് ഷോറൂമുകള്‍ കൂടി തുറക്കാനുള്ള പദ്ധതിയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഹൂസ്റ്റണ്‍: ജ്വല്ലറി റീട്ടെയില്‍ ശൃംഖലയായ ജോയ് ആലുക്കാസ് ഹൂസ്റ്റണിലെ ഹില്‍ക്രോഫ്റ്റില്‍ അമേരിക്കയിലെ തങ്ങളുടെ ആദ്യത്തെ ഷോറൂം ഉദ്ഘാടനം ചെയ്തു. ജോയ്ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ്, അനിയന്‍ ജോര്‍ജ്ജ്, എബ്രഹാം ജോസഫ് എന്നിവരുടെയും മറ്റു പ്രമുഖരുടെയും സാന്നിദ്ധ്യത്തില്‍ ഷുഗര്‍ലാന്‍ഡ് മേയര്‍ ജോ ആര്‍ സിമ്മര്‍മാന്‍ ആണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ജോയ് ആലുക്കാസിന്റെ മുഖമുദ്രയായ മികച്ച ആസൂത്രണത്തിന്റെയും വികസന പദ്ധതികളുടെയും തിളക്കമേറിയ ഉദാഹരണമായി അമേരിക്കയിലെ പുതിയ സാന്നിദ്ധ്യം വിലയിരുത്തപ്പെടുന്നു.
താമസിയാതെ ന്യൂ ജേര്‍സിയിലെ എഡിസണിലും ചിക്കാഗോയിലെ വെസ്റ്റ് ഡവണ്‍ അവന്യൂവിലും രണ്ട് ഷോറൂമുകള്‍ കൂടി തുറക്കാനുള്ള പദ്ധതിയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അമേരിക്കയില്‍ ഒരു ജ്വല്ലറി എന്ന സ്വപ്നസാക്ഷാത്ക്കാരമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ ജോയ് ആലുക്കാസ് അറിയിച്ചു. മികച്ച ഡിസൈനുകളും, ഉയര്‍ന്ന കസ്റ്റമര്‍സര്‍വ്വീസും നല്‍കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ജോയ്ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് വ്യക്തമാക്കി.

ആകര്‍ഷകമായ ഉദ്ഘാടന ഓഫറാണ് ജോയ്ആലുക്കാസ് പ്രഖ്യാപിച്ചിരിക്കുന്നത്. 2000 ഡോളറിനു മുകളില്‍ ഡയമണ്ട്, പോള്‍ക്കി, പേള്‍ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് 2 ഗ്രാം സ്വര്‍ണ്ണ നാണയം സൗജന്യമായി ലഭിക്കും. കൂടാതെ 1000 ഡോളറിനു മുകളില്‍ സ്വര്‍ണ്ണ, അമൂല്യ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് കാല്‍ ഗ്രാം സ്വര്‍ണ്ണനാണയവും സൗജന്യമാണ്. ആഭരണവില്‍പ്പന മേഖലയിലെ മികവിനായി നിരവധി പുരസ്‌കാരങ്ങള്‍ ജോയ്ആലുക്കാസ് നേടി. പ്രശസ്തമായ സൂപ്പര്‍ബ്രാന്‍ഡ് പദവി തുടര്‍ച്ചയായി 7 തവണ ജോയ്ആലുക്കാസിനു ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications