അബുദാബി: തകര്‍പ്പന്‍ ഫ്രീ റോമിംഗ് ഓഫറുമായി ഇത്തിസലാത്ത്
അബുദാബി: സൗജന്യ റോമിംഗ് ഓഫറുമായി പ്രമുഖ ടെലികോം കമ്പനിയായ ഇത്തിസലാത്ത് രംഗത്ത്. യുഎഇയിലെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഇത്തിസലാത്ത് സൗജന്യ റോമിംഗ് നല്‍കുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റ് യാത്രകള്‍ക്കും പോകുമ്പോള്‍ റോമിംഗ് പലപ്പോഴും ഉപഭോക്താക്കള്‍ക്ക് പ്രശ്‌നമായി തീരാറുണ്ട്.
എന്നാല്‍ ഇനിമുതല്‍ യുഎഇയിലെ ഉപഭോക്താക്കള്‍ക്ക് റോമിംഗ് സൗജന്യമായി നല്‍കുകയാണ് ഇത്തിസലാത്ത്. പുതിയ ഓഫര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി തങ്ങളുടെ കസ്റ്റമര്‍ കെയര്‍ നമ്പരായ *145*8002300# ഡയല്‍ ചെയ്യണമെന്ന് ഇത്തസലാത്ത് അധികൃതര്‍. ഈ നമ്പര്‍ ഡയല്‍ ചെയ്ത് അല്‍പ്പസമയത്തിനകം തന്നെ ഇത്തിസലാത്ത് കസ്റ്റമര്‍കെയര്‍ സെന്ററില്‍ നിന്ന് നിങ്ങളെ തിരികെ വിളിയ്ക്കും. ഓഫര്‍ ആക്ടിവേറ്റ് ചെയ്യാന്‍ താത്പര്യമുണ്ടെങ്കില്‍ അത് ലഭിയ്ക്കുകയും ചെയ്യും.

എന്നാല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് റോമിംഗ് ആനുകൂല്യങ്ങള്‍ ഒന്നും നിലവില്‍ ഇത്തിസലാത്ത് അനുവദിയ്ക്കുന്നില്ല. ലോകത്തെവിടെയും യുഇഎ ഉപഭോക്താക്കള്‍ക്ക് ഫ്രീ റോമിംഗ് അനുവദിയ്ക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇത്തിസലാത്ത് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഖാലേദ് എല്‍ഖൗലി പറഞ്ഞു.












Click it and Unblock the Notifications