Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ പ്രവാസികള്‍ക്ക് പുതിയ നിര്‍ദേശം; പാലിച്ചില്ലെങ്കില്‍ വിമാനത്താവളത്തില്‍ കുടുങ്ങും

യുഎഇ പ്രവാസികളെ സംബന്ധിച്ചിടത്തോളം അറിഞ്ഞിരിക്കേണ്ടതാണ് പുതിയ നിര്‍ദേശങ്ങള്‍

ദുബായ്: മലയാളികളുടെ രണ്ടാം വീടാണ് യുഎഇ. ലക്ഷക്കണക്കിന് പ്രവാസികളാണ് ഈ ഗള്‍ഫ് രാജ്യത്ത് ജോലി ചെയ്യുന്നത്. സമീപ കാലത്ത് സ്വദേശിവല്‍ക്കരണത്തിന് യുഎഇ നടപടികള്‍ ആരംഭിച്ചു എങ്കിലും പ്രവാസികളെ വലിയ തോതില്‍ ബാധിക്കാനിടയില്ല.

പ്രവാസികള്‍ കൂടുതലുള്ള രാജ്യമായതിനാല്‍ തന്നെ യുഎഇ ഭരണകൂടം ഇടയ്ക്കിടെ ഇറക്കുന്ന ഉത്തരവുകള്‍ സംബന്ധിച്ച് വ്യക്തമായി അറിയേണ്ടതുണ്ട്. യുഎഇയില്‍ നിന്ന് അകത്തേക്കും പുറത്തേക്കും പോകുന്ന യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഭരണകൂടം. വിശദാംശങ്ങള്‍ അറിയാം...

പണം കൊണ്ടുപോകുന്നവര്‍ ചെയ്യേണ്ടത്

പണം കൊണ്ടുപോകുന്നവര്‍ ചെയ്യേണ്ടത്

യാത്രക്കാര്‍ക്ക് കൈവശം സൂക്ഷിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ചിരിക്കുകയാണ് യുഎഇ. പരിധിയില്‍ കവിഞ്ഞ പണമോ മറ്റു മൂല്യമുള്ള വസ്തുക്കളോ കൈവശമുണ്ടെങ്കില്‍ കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കണം. അല്ലെങ്കില്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ കണ്ടെത്തിയാല്‍ പുലിവാലാകും. എത്ര രൂപ വരെ കൈവശം വെക്കാമെന്ന കാര്യവും സര്‍ക്കാര്‍ വിശദീകരിച്ചു.

60000 ദിര്‍ഹം വരെ കൈവശം വയ്ക്കാം

60000 ദിര്‍ഹം വരെ കൈവശം വയ്ക്കാം

60000 യുഎഇ ദിര്‍ഹം വരെ കൈശവം വെക്കുന്നതിന് തടസമില്ല. ഇത്ര തുകയോ സമാനമായ തുകയ്ക്കുള്ള മറ്റു രാജ്യങ്ങളുടെ കറന്‍സിയോ മൂല്യ വസ്തുക്കളോ കൈവശമുണ്ടെങ്കിലും യുഎഇയിലെ കസ്റ്റംസ് വകുപ്പിനെ അറിയിക്കണം. യുഎഇയില്‍ നിന്ന് പുറത്തേക്കോ പുറത്ത് നിന്ന് യുഎഇയിലേക്കോ വരുന്നവര്‍ക്ക് ഈ നിര്‍ദേശം ബാധകമാണ്.

എങ്ങനെയാണ് അറിയിക്കേണ്ടത്

എങ്ങനെയാണ് അറിയിക്കേണ്ടത്

യാത്രക്കാര്‍ക്ക് കൈവശം സൂക്ഷിക്കാവുന്ന പണത്തിന് നിയന്ത്രണമില്ല. പക്ഷേ, പരിധി കടന്നുള്ള പണം കൈവശമുണ്ടെങ്കില്‍ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് മാത്രം. 18 വയസ് തികഞ്ഞവര്‍ക്ക് 60000 ദിര്‍ഹം വരെ കൈവശം സൂക്ഷിക്കുന്നതിന് യാതൊരു തടസവുമില്ല. 60000 ദിര്‍ഹത്തിന് മുകളില്‍ കൈവശമുള്ളവര്‍ അഫ്‌സഹ് സിസ്റ്റം വഴി ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയാണ് ചെയ്യേണ്ടത്.

കുട്ടികളുടെ കൈവശമുള്ളതും

കുട്ടികളുടെ കൈവശമുള്ളതും

കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികളുടെ കൈവശമുള്ള മൂല്യ വസ്തുക്കളും പണവും മുതിര്‍ന്നവരുടെ പരിധിയിലാണ് ഉള്‍പ്പെടുത്തുക. ഓണ്‍ലൈന്‍ വഴിയാണ് ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിക്കേണ്ടത്. ഐസിഎയുടെ വെബ്‌സൈറ്റ് വഴി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം. അല്ലെങ്കില്‍ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയും അറിയിക്കാം.

എപ്പോഴാണ് അറിയിക്കേണ്ടത്

എപ്പോഴാണ് അറിയിക്കേണ്ടത്

യാത്രക്കാരന്‍ എപ്പോഴാണ് ഓണ്‍ലൈന്‍ വഴി അറിയിക്കേണ്ടത് എന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പ് അറിയിച്ചാലും മതിയാകും. സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടിയാണ് ഓണ്‍ലൈന്‍ വഴി സൗകര്യം ഏര്‍പ്പെടുത്തിയതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വലിയ തോതില്‍ പണവും മൂല്യ വസ്തുക്കളും പുറത്തേക്ക് പോകുന്നതും കൊണ്ടുവരുന്നതും സംബന്ധിച്ച വ്യക്തമായ വിവരം ശേഖരിക്കുകയാണ് ഭരണകൂടം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+