കേരളത്തില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനം കത്തിയമര്‍ന്നതോ പൊട്ടിത്തെറിച്ചതോ... എങ്ങനെ? വീഡിയോ
ദുബായ്: തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം ദുബായ് വിമാനത്താവളത്തില്‍ കത്തിയമര്‍ന്നപ്പോള്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. വിമാനം കത്തിയമരുകയായിരുന്നോ അതോ പൊട്ടിത്തെറിയ്ക്കുകയായിരുന്നോ? ദൃക്സാക്ഷികള്‍ പലതും പറയുന്നുണ്ട്.
എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ആര്‍ക്കും അറിയില്ല. യാത്രക്കാരും ജീവനക്കാരും ആയി 282 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഭൂരിപക്ഷവും മലയാളികള്‍ ആയിരുന്നു.
എമര്‍ജന്‍സി എക്‌സിറ്റിലൂടെ ആളുകള്‍ പുറത്തേയ്ക്ക് ചാടിയതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ചിലര്‍ക്ക് താഴെ വീണ് പരിക്കേറ്റതായും ചിലര്‍ക്ക് ചെറുതായി പൊള്ളലേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

ലാന്‍ഡിങ്ങിനിടെ
ലാന്‍ഡിങ്ങിനിടെ വിമാനത്തിന് തീ പിടിയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചക്രം പൊട്ടിത്തെറിച്ചാണ് എന്‍ജിന് തീ പിടിച്ചത് എന്നും പറയുന്നു.

ഭാഗ്യം
തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ജീവനക്കാരടക്കം 282 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

മലയാളികള്‍
വിമാനയാത്രക്കാരില്‍ കൂടുതല്‍ പേരും മലയാളികള്‍ ആയിരുന്നു. തിരുവനന്തപുരത്ത് നിന്നുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്.

എമര്‍ജന്‍സി എക്‌സിറ്റ്
എമര്‍ജന്‍സി എക്‌സിറ്റിലൂടെ ചാടിയിറങ്ങിയാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. യാത്രക്കാര്‍ പുറത്തിറങ്ങിക്കഴിഞ്ഞ് അല്‍പ നേരം കഴിഞ്ഞപ്പോഴേയ്ക്കും വിമാനം പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു.

പരിക്കുണ്ട്
എമര്‍ജന്‍സി എക്‌സിറ്റ് വഴി ചാടിയിറങ്ങവേ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലര്‍ക്ക് ചെറുതായി പൊള്ളലേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍..

എന്താണ് സംഭവിച്ചത്
വിമാനം ആദ്യം ലാന്‍ഡ് ചെയ്യാന്‍ ശ്രമിയ്ക്കുകയും പിന്നീട് വീണ്ടും പറന്നുയര്‍ന്നതിന് ശേഷം ലാന്‍ഡ് ചെയ്യുകയും ആണ് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്‍ഭാഗം ഇടിച്ചാണ് വിമാനം ലാന്‍ഡ് ചെയ്തത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അന്വേഷണം
വിമാനത്തിന് തീ പിടിയ്ക്കാനുള്ള കാരണം സംബന്ധിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബോയിങ് 777 വിഭാഗത്തില്‍ പെട്ടതാണ് ഈ വിമാനം.

വിമാനത്താവളം അടച്ചു?
ദുബായ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുന്നതും ലാന്‍ഡ് ചെയ്യുന്നതും താത്കാലികമായി നിര്‍ത്തിവച്ചിരിയ്ക്കുകയാണ്. എമിറേറ്റ് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്ന ടെര്‍മിനല്‍ 3 അടച്ചു.
വീഡിയോ
ദുബായ് വിമാനത്താവളത്തില്‍ വിമനം കത്തിയെരിയുന്നതിന്റെ വീഡിയോ...












Click it and Unblock the Notifications