അഞ്ച് വര്‍ഷത്തേക്കുള്ള വിസയുമായി യുഎഇ; അപേക്ഷിക്കേണ്ടത് ഇങ്ങനെ... പ്രവാസികള്‍ അറിയാന്‍
ദുബായ്: വ്യത്യസ്തമായ ഒട്ടേറെ വിസകളാണ് യുഎഇ പ്രവാസികള്‍ക്ക് വേണ്ടി അവതരിപ്പിക്കുന്നത്. അതില്‍ ഏറെ ശ്രദ്ധേയമായ ഒന്നാണ് അഞ്ച് വര്‍ഷത്തേക്കുള്ള താമസ വിസ. ഏറെ കാലം യുഎഇയില്‍ ജോലി ചെയ്ത്, വിരമിച്ച ശേഷവും യുഎഇയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ഈ വിസ. അപേക്ഷ സമര്‍പ്പിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. അത് പാലിച്ചവര്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷ നല്‍കാം.
വിരമിച്ച ശേഷവും യുഎഇയില്‍ തങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. അവരെ ഉദ്ദേശിച്ചാണ് ദീര്‍ഘകാലത്തേക്കുള്ള ഈ വിസ. 2021 നവംബറിലാണ് ഈ വിസ യുഎഇ ആരംഭിച്ചത്. എന്നാല്‍ എങ്ങനെയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്, മാനദണ്ഡങ്ങള്‍ എന്തൊക്കെ എന്നീ കാര്യങ്ങള്‍ പല പ്രവാസികള്‍ക്കും അറിയില്ല. ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയാണിവിടെ.

55 വയസോ അതിന് മുകളിലേക്കുള്ള പ്രായമുള്ളവര്‍ക്കാണ് അഞ്ച് വര്‍ഷം കാലാവധിയുടെ താമസ വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുക. 15 വര്‍ഷമെങ്കിലും യുഎഇയില്‍ ജോലി ചെയ്തവരാകണം. ഈ രണ്ട് കാര്യങ്ങളാണ് പ്രധാനമായും പരിഗണിക്കുക എങ്കിലും യുഎഇയില്‍ ഇവര്‍ക്കുള്ള നിക്ഷേപവും പരിശോധിക്കും. രാജ്യത്ത് തുടര്‍ന്ന് പോകാന്‍ പര്യാപ്തമായ വരുമാനവും പശ്ചാത്തലവുമുള്ള വ്യക്തിയാണോ എന്നറിയാനാണിത്.
- 10 ലക്ഷം ദിര്‍ഹം മൂല്യംവരുന്ന സ്വത്തുള്ള വ്യക്തിയാകണം. പണയം വച്ച ആസ്തിയാകരുത്.
- 10 ലക്ഷം ദിര്‍ഹത്തിന്റെ സമ്പാദ്യം വേണം, അല്ലെങ്കില്‍ 10 ലക്ഷം ദിര്‍ഹമിന്റെ മൂന്ന് വര്‍ഷ സ്ഥിര നിക്ഷേപം വേണം.
- പ്രതിവര്‍ഷം 180000 ദിര്‍ഹം വരുമാനമുള്ള വ്യക്തിയാകണം. അല്ലെങ്കില്‍ പ്രതിമാസം 15000 ദിര്‍ഹം.
- മേല്‍പ്പറഞ്ഞ എല്ലാംകൂടി ചേര്‍ത്ത് അഞ്ച് ലക്ഷം ദിര്‍ഹം മാസ വരുമാനമുള്ളവര്‍ക്കും അപേക്ഷിക്കാം.
മുകളില്‍ സൂചിപ്പിച്ച നാലില്‍ ഏതെങ്കിലും ഒരു യോഗ്യതയുള്ള വ്യക്തിക്ക് അഞ്ച് വര്‍ഷത്തേക്കുള്ള താമസ വിസയ്ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകളും വിസയ്ക്ക് അപേക്ഷിക്കുന്ന വേളയില്‍ നല്‍കേണ്ടതുണ്ട്. അപേക്ഷകന്റെയും ആശ്രിതരുടെയും പാസ്‌പോര്‍ട്ട് പകര്‍പ്പ്, പങ്കാളി കൂടെയുണ്ടെങ്കില്‍ വിവാഹ പത്രത്തിന്റെ പകര്‍പ്പ്, നിലവിലുള്ള വിസയുടെയും എമിറേറ്റ്‌സ് ഐഡിയുടെയും പകര്‍പ്പ്, ജോലിയില്‍ നിന്ന് വിരമിച്ച രേഖ എന്നിവയാണ് ആവശ്യം.
കൂടാതെ മറ്റുചില രേഖകള്‍ കൂടി അപേക്ഷന്‍ സമര്‍പ്പിക്കേണ്ടതുണ്ട്. വരുമാന രേഖ, ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ജോലിയില്‍ നിന്ന് വിരമിച്ച രേഖ, സമ്പാദ്യ രേഖ, സ്വത്ത് രേഖ എന്നിവയാണ് കൈവശമുണ്ടായിരിക്കേണ്ടത്. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെയും അഞ്ച് വര്‍ഷത്തെ താമസ വിസയ്ക്ക് അപേക്ഷിക്കാം. വിസുടെ അപേക്ഷ അംഗീകരിച്ചാല്‍, ആരോഗ്യ പരിശോധന നടത്തി രേഖകള്‍ നേടണം.












Click it and Unblock the Notifications