Get Updates
Get notified of breaking news, exclusive insights, and must-see stories!

അജ്ഞാതന്‍ തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ കണ്ടെത്തി

ബഹറിന്‍: കഴിഞ്ഞ ദിവസം മനാമയിലാണ് സംഭവം അരങ്ങേറിയത്. വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്ത് തൊട്ടടുത്ത ബേക്കറിയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനിടയിലാണ് അജ്ഞാതന്‍ വാഹനവുമായി കടന്നുകളഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന കുഞ്ഞും കാറിനൊപ്പം അജ്ഞാതന്റെ കൈയ്യിലായി.

സംഭവം അറിഞ്ഞ പോലീസ് നിമിഷ നേരത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹന പരിശോധന കര്‍ശനമാക്കുകയും, സംശയമുള്ള ഇടങ്ങളില്‍ പരിശോധന നടത്തുകയും ആരംഭിച്ചു.

kidnapped

വാഹനം കടന്നു പോകുവാന്‍ ഇടയുള്ള മേഖല കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അതി വിദഗ്ധ നീക്കത്തിലൂടെ തട്ടിക്കൊണ്ടു പോയ സ്ഥലത്തിന് ഏതാണ്ട് രണ്ട് കിലോ മീറ്റര്‍ അകലെ ആളൊഴിഞ്ഞ പ്രദേശത്ത് വാഹനവും കുട്ടിയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പോലീസ് വാഹനത്തിന്നടുത്ത് എത്തുമ്പോള്‍ ഭയന്ന് കരയുകയായിരുന്നു കുഞ്ഞ്. വിശദമായ പരിശോധനകള്‍ക്കൊടുവില്‍ കുട്ടിയെ മാതാ പിതാക്കള്‍ക്ക് കൈമാറി. ഇത്തരത്തില്‍ കുട്ടികളെ തനിച്ചിരുത്തി വാഹനം ഓണ്‍ ചെയ്ത് കടകളിലേക്ക് പോകുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ക്കായി പോലീസ് ശക്തമായ തിരച്ചില്‍ ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+