ഭാര്യ 13 വയസ് കുറവുള്ള ഭര്‍ത്താവിനെ തല്ലിചതച്ചു
കുവൈത്ത് സിറ്റി: തന്നെക്കാള്‍ പ്രായക്കൂടുതലുള്ള സ്ത്രീകളെ പുരുഷന്‍മാര്‍ വിവാഹം കഴിയ്ക്കുന്നത് പതിവാണല്ലോ. എന്നാല്‍ ചില ഭാര്യമാര്‍ ഈ സീനിയോറിറ്റി മുതലെടുക്കാന്‍ ശ്രമിയ്ക്കും. കുവൈത്തിലാണ് അത്തരമൊരു സംഭവം നടക്കുന്നത്. തന്നെക്കാല്‍ 13 വയസ് പ്രായം കുറഞ്ഞ ഭര്‍ത്താവിനെ ഭാര്യ മര്‍ദ്ദിച്ചു.
ഭാര്യയുടെ പീഡനം സഹിയ്ക്കനാകാതെ ഭര്‍ത്താവ് കോടതിയെ സമീപിച്ചു. യുവാവിന്റെ ദേഹത്ത് മര്‍ദ്ദനത്തിന്റെ പാടുകള്‍ ഒട്ടേറെയുണ്ട്. ഇനി ഈ യുവാവാകട്ടെ കുവൈത്തിലെ ആഭ്യന്തരമന്ത്രാലയത്തിലെ തന്നെ ഒരു ഉദ്യോഗസ്ഥന്‍ കൂടിയാണ്.

മര്‍ദ്ദനത്തിന്റെ പാടുകളും ഇത് തെളിയിക്കുന്ന വൈദ്യ പരിശോധനാ റിപ്പോര്‍ട്ടും യുവാവ് പൊലീസിന് മുന്നില്‍ ഹാജരാക്കി. ഭാര്യയില്‍ നിന്ന് പലപ്പോഴും തനിയ്ക്ക് മര്‍ദ്ദനമേള്‍ക്കാറുണ്ടെന്നും ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി.
കേസ് കോടതിയിലെത്തിയതോടെ ഭാര്യയ്ക്ക് സമന്‍സ് അയച്ചു. സ്ത്രീ ഭര്‍ത്താവിനെ മര്‍ദ്ദിയ്ക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. എന്തായാലും ദമ്പതിമാര്‍ക്കിടയിലെ പ്രായവ്യത്യാസത്തപ്പെറ്റി യുവാവ് പലതവണ പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications