Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫുജൈറാ; ലുലു മാളില്‍ പുസ്തകമേളക്ക് തുടക്കമായി

ദുബായ് : വായനയുടെ പുതു വസന്തവുമായി ഫുജൈറാ ലുലു മാളില്‍ പുസ്തകമേളയ്ക്ക് തുടക്കമായി. മലയാളത്തിന്റെ പ്രിയ കവി വി മദുസൂദനന്‍ നായര്‍ പുസ്തകമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലുലു ഗ്രൂപ്പും ഡിസി ബുക്സും ചേര്‍ന്ന് നടത്തുന്ന 'റീഡേഴ്‌സ് വേള്‍ഡ്'' എന്ന സംരംഭത്തിന്റെ ഭാഗമായാണ് ഫുജൈറ ലുലു മാളിലും പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് നടന്ന ചടങ്ങില്‍ വി മദുസൂദനന്‍ നായര്‍ പുസ്കമേളയുടെ ഉദ്ഘാടനം നിര്‍൮ഹിച്ചു.

തുടര്‍ന്ന് വായനക്കാര്‍ക്ക് പ്രിയ കവിയുമായി സംവദിക്കാനുളള പ്രത്യേക സെഷനും ചടങ്ങില്‍ ഒരുക്കിയിരുന്നു. ഇംഗ്ലീഷ് , മലയാളം, ഹിന്ദി, അറബിക് തുടങ്ങി വിവിധ ഭാഷകളിലുള്ള വ്യത്യസ്ത തരത്തില്‍ പെടുന്ന പതിനായിരത്തോളം പുസ്തകങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

lulu

വായനവര്‍ഷാഘോഷത്തിന്റെ ഭാഗമായി യു എ ഇ ലെ ലുലു ഹൈപ്പര്‍മാര്‍ക്കിന്റെ വിവിധ ശാഖകളില്‍ ലുലു ഗ്രൂപ്പും ഡിസി ബുക്സും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ നിരവധി പുസ്തകമേളകള്‍ സംഘടിപ്പിച്ചു വരികയാണ്. പുസ്തകമേളയുടെ ഭാഗമായി സാഹിത്യ സംഗമം, ചര്‍ച്ചകള്‍, പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖം എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ എഴുത്തുകാരുടെ കൈയ്യൊപ്പോട് കൂടിയ പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് നേരിട്ട് കൈപ്പറ്റാനുള്ള അവസരങ്ങളും ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+