ദുബായ്: ഭര്‍ത്താവിന്റെ മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ഭാര്യമാര്‍ക്ക് അവകാശമില്ല
ദുബായ്: ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം തന്റെ മാതാപിതാക്കളേയും സഹോദരങ്ങളേയും ദുബായിലെ യുവാക്കള്‍ക്ക് താമസിപ്പിയ്ക്കാമെന്ന് കോടതി വിധി. ഭര്‍ത്താവിന്റെ ബന്ധുക്കളെ വീട്ടില്‍ നിന്ന് മാറ്റി പാര്പ്പിയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ ഭാര്യമാര്‍ക്ക് അവകാശമില്ലെന്നും ദുബായ് കോടതി വ്യതമാക്കി. മാതാപിതാക്കളെ തനിയ്ക്കൊപ്പം താമസിപ്പിയ്ക്കുന്നതിന് വേണ്ടി ഒരു യുവാവ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് അനുകൂല വിധി ഉണ്ടായത്.
ഇനി മുതല്‍ ദുബായില്‍ യുവാക്കള്‍ക്ക് ഭാര്യമാരൊടപ്പം തന്നെ തന്റെ മാതാപിതാക്കളേയും സഹോദരങ്ങളേയും സ്വന്തം വീട്ടില്‍ താമസിപ്പിയ്ക്കാം. രണ്ട് ഭാര്യമാര്‍ ഉണ്ടെങ്കില്‍ ഇവര്‍ക്ക് പ്രത്യേകം താമസം ഒരുക്കേണ്ട ആവശ്യമില്ല. ഒരു വീട്ടില്‍ തന്നെ താമസിയ്ക്കാം. എന്നാല്‍ ആദ്യഭാര്യയ്ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ ബാധ്യതയാകരുതെന്ന് മാത്രം.

ഭര്‍ത്താവിന്റെ ബന്ധുക്കള്‍ തനിയ്ക്ക് ശല്യമാകുന്നുവെന്നും ഭര്‍ത്താവിനൊപ്പം മറ്റൊരു വീട്ടില്‍ മാറി താമസിയ്ക്കണമെന്നും അല്ലാത്ത പക്ഷം തനിയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സ്വദേശിയായ ഒരു യുവതിയ കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച് കീഴ്ക്കോടതി യുവതിയ്ക്ക് അനുകൂലമായി വിധിച്ചു. ഭര്‍തൃബന്ധുക്കളെ വീട്ടില്‍ നിന്ന് മാറ്റി പാര്പ്പിയ്ക്കണമെന്ന് ഉത്തരവിട്ടു. വിധിയ്ക്കെതിരെ ഭര്‍ത്താവ് മേല്‍ക്കോടതിയെ സമീപിയ്ക്കുകയായിരുന്നു. മേല്‍ക്കോടതി കീഴ്ക്കോടതി വിധി റദ്ദാക്കുകയും യുവാവിന് അനുകൂലമായി വിധിയ്ക്കുകയും ചെയ്തു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications