അമിതമായി ഫോണ്‍ ചെയ്തു, യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു
കൊളംബോ: അമിതമായി ഫോണ്‍ ചെയ്തതിന് യുവാവ് ഭാര്യയെ മരപ്പലകകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഞായറാഴ്ചയായിരുന്നു സംഭവം. 23 കാരിയാണ് കൊല്ലപ്പെട്ടത്. കോസ്‌ഗോഡ പോലിസ് കേസെടുത്തു. ഭാര്യ രഹസ്യമായി കാമുകനെ ഫോണ്‍ ചെയ്തതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്. പലതവണകളായി ഫോണ്‍ ചെയ്ത യുവതിയെ ഇയാള്‍ താക്കീത് ചെയ്തിരുന്നു.
ഇതിന്റെ പേരില്‍ യുവതിയെ നേരത്തെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഫോണ്‍ പിടിച്ചു വാങ്ങിയ ശേഷം ഭര്‍ത്താവ് അറിയാതെ യുവതി മറ്റൊരു ഫോണ്‍ വാങ്ങിക്കുകയായിരുന്നു. ഇതില്‍ പലതവണകളായി യുവതി ഫോണ്‍ ചെയ്തിരുന്നു.

തുണിക്കടയില്‍ ജോലി ചെയ്യുന്നു ഇയാള്‍ നേരത്തെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ മറ്റൊരാളുമായി ഫോണ്‍ ചെയ്യുന്നത് കാണുകയായിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവ് മരപ്പലകകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. രണ്ടാംഭാര്യയെയാണ് കൊല്ലപ്പെട്ടത്. ഇയാളെ അടുത്ത ദിവസം ബാലപിഡിയ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പോ ലിസ് പറഞ്ഞു.












Click it and Unblock the Notifications