ഫുജൈറ: മകന്‍റെ സഹായത്തോടെ ഭര്‍ത്താവ് ഭാര്യയെ കൊന്നു
ഫുജൈറ: അമ്മയെ കൊല്ലാന്‍ അച്ഛന് കൂട്ട് മകന്‍. സംഭവം സിനിമയിലൊന്നുമല്ല കേട്ടോ യഥാര്‍ഥ ജീവിത്തില്‍. ഫുജൈറയിലാണ് സ്വദേശിയായ യുവാവ് മൂത്ത മകന്റെയും പാകിസ്താനിയായ ജോലിക്കാരന്റെയും സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തിയത്.
കൊലപാതകത്തില്‍ പിടിയിലായ മൂന്ന് പ്രതികള്‍ക്കും കോടതി ശിക്ഷ വിധിച്ചു. കൊലപാതകിയായ ഭര്‍ത്താവിനും പാകിസ്താനിയ്ക്കും അഞ്ച് വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. മകന് ഒന്നര വര്‍ഷത്തെ തടവ് ശിക്ഷയ്ക്കും കോടതി വിധിച്ചു.

എന്നാല്‍ മൂവരം രക്ത് പണം നല്‍കാന്‍ വിസമ്മതിച്ചു. താന്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന് കേസില്‍ പ്രതിയായ യുവതിയുടെ മകന്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് നഷ്ടപരിഹാരവും അച്ഛനും സഹോദരനും ഉള്‍പ്പടെയുള്ളവര്‍ക്ക് കചുത്ത ശിക്ഷയും ലഭിയ്ക്കണമെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ മറ്റ് മക്കള്‍ പറയുന്നു.
വീട്ടില്‍ നിന്നും യുവതിയെ വിളിച്ചിറക്കി അകലെയുള്‌ല ഫാമിലേയ്ക്ക് കൊണ്ടുപോയാണ് ഭര്‍ത്താവ് അവരെ കൊലപ്പെടുത്തിയത്.ഭര്‍ത്താവ് യുവതിയെ കയറില്‍ കെട്ടിയിട്ടു. തുടര്‍ന്ന് മകനും പാകിസ്താനിയും ചേര്‍ന്ന് യുവതിയ വെട്ടി. മരണം ഉറപ്പാക്കുന്നത് വരെ മകന്‍ ഉള്‍പ്പെട്ട സംഘം സ്ത്രീയ വെട്ടി.












Click it and Unblock the Notifications