ഭര്‍ത്താവിന്റെ ക്രൂരകൊലപാതകം; ആസൂത്രണം ഭാര്യ വക!! കാമുകനെ വീട്ടിലെത്തിച്ചത് നാടകീയമായി
നാല് വര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ഇവര്‍ ഒരുമിച്ച് ദുബായിലാണ് താമസം.
ദുബായ്: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് നടത്തിയത് ആസൂത്രിത നീക്കങ്ങള്‍. ഭര്‍ത്താവിന്റെ സുഹൃത്തായ കാമുകനെ വീട്ടിലേക്ക് എത്തിക്കാന്‍ യുവതി മനപ്പൂര്‍വം ചില നാടകങ്ങള്‍ കളിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മധ്യസ്ഥന്റെ റോളിലെത്തിയ ശേഷമാണ് കാമുകന് ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയതും കത്തിച്ചതും. കാമുകന് വധശിക്ഷയും യുവതിക്ക് 15 വര്‍ഷം തടവും ദുബായ് ഫസ്റ്റ് ഇന്‍സ്റ്റ് കോടതി വിധിച്ചു. ഭര്‍ത്താവിനെ ഇല്ലാതാക്കി ഒരുമിച്ച് ജീവിക്കാന്‍ യുവതിയും കാമുകനും ചേര്‍ന്ന് നടത്തിയ നീക്കങ്ങള്‍ ഇങ്ങനെ...

ആസുത്രണം നടത്തിയത്
കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയത് യുവതിയായിരുന്നു. ഭര്‍ത്താവുമായി എപ്പോഴും പ്രശ്നത്തിലായിരുന്നു ഇവര്‍. പിന്നീടാണ് കാമുകനുമായി ചര്‍ച്ച ചെയ്ത് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്.

ഭര്‍ത്താവിന്റെ സുഹൃത്ത്
2016 ഓക്ടോബറില്‍ നടന്ന കൊലപാതക കേസില്‍ കഴിഞ്ഞ ദിവസമാണ് വിധി വന്നത്. ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായ വ്യക്തി തന്നെയായിരുന്നു യുവതിയുടെ കാമുകന്. ഇവര്‍ തമ്മില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി അടുത്ത ബന്ധത്തിലായിരുന്നു.

യുവതിയുടെ നാടകം
കൊലപാതകം ആസൂത്രണം ചെയ്ത ശേഷം കാമുകനെ വീട്ടിലെത്തിക്കാന്‍ യുവതി നാടകം കളിക്കുകയായിരുന്നു. ഭര്‍ത്താവുമായി നിസാര കാര്യങ്ങള്‍ പറഞ്ഞു വഴക്കുണ്ടാക്കി. പിന്നീട് പ്രശ്നം തീര്‍ക്കാനെന്ന പേരില്‍ ഭര്‍ത്താവിന്റെ സുഹൃത്തായ കാമുകനെ വിളിപ്പിക്കുകയായിരുന്നു.

കാറില്‍ കൊണ്ടുപോയി
ആര്ധരാത്രിക്ക് ശേഷമാണ് കാമുകന് മധ്യസ്ഥനായി വീട്ടിലെത്തിയത്. കുറച്ചുനേരം സംസാരിച്ചിരുന്ന ശേഷം ഭര്‍ത്താവിനെ വിളിച്ച് പുറത്തേക്ക് പോകുകയായിരുന്നു. കാറില്‍ കയറ്റിയാണ് ദൂരേക്ക് കൊണ്ടുപോയത്.

ക്രൂരമായ കൊലപാതകം
പിന്നീട് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കല്ല് ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജീവന് പോയെന്ന് ഉറപ്പാക്കാന്‍ ആവര്‍ത്തിച്ച് മര്‍ദ്ദിച്ചു. കാര്‍ ദേഹത്ത് കൂടെ കയറ്റുകയും ചെയ്തു.

കത്തിക്കരിഞ്ഞ മൃതദേഹം
ശേഷം കാര്‍ കത്തിച്ചുകളയുകയായിരുന്നു. അല്‍ ഗൗസിസിലെ സംഭരണശാലയോട് ചേര്‍ന്നാണ് പിന്നീട് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഒരു സെക്യൂരിറ്റിക്കാരന് വിളിച്ചറിയച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുകയും മൃതദേഹം തിരിച്ചറിയുകയുമായിരുന്നു.

കോംറോസ് ദ്വീപുകാര്‍
കോംറോസ് ദ്വീപില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടയാളും പ്രതികളും. ഭര്‍ത്താവിന്റെ സുഹൃത്തുമായി യുവതി ഏറെകാലമായി ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ട്. പോലീസിന് സംശയം തോന്നയതിനെ തുടര്‍ന്ന് ഇരുവരെയും ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.

ഒടുവില്‍ സമ്മതിച്ചു
യുവതി പറഞ്ഞതു പ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് കാമുകന് കോടതിയെ അറിയിച്ചിരുന്നു. 22 കാരിയാണ് ഭാര്യ. ഇവര്‍ക്ക് കോടതി 15 വര്‍ഷം തടവാണ് വിധിച്ചിരിക്കുന്നത്.

വിവാഹം നാലുവര്‍ഷം മുമ്പ്
നാല് വര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ഇവര്‍ ഒരുമിച്ച് ദുബായിലാണ് താമസം. കൊലപാതക ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ വിളിക്കുമ്പോഴെല്ലാം യുവതി കള്ളം പറഞ്ഞ് അവരെ പറ്റിക്കുകയായിരുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications