വഴി പിഴച്ചു പോയരുത്തവന്റെ പിതാവായതില്‍ ഖേദിക്കുന്നു; ചാവേറിന്റെ പിതാവിന്റെ കത്ത്!!
സൗദി: പ്രലോഭനങ്ങളും തെറ്റിദ്ധാരണയുമാണ് ചിലരെ അന്തമായ വിശ്വാസത്തിലും ഒടുവില്‍ മുന്നില്‍ കാണുന്നവരും ചുറ്റിലെ കാഴ്ചയും ശത്രുക്കളായി മാറ്റി എല്ലാം ഇല്ലാതാക്കുവാനുള്ള ശ്രമങ്ങളിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുന്നത്.
അത്തരത്തില്‍ വഴി പിഴച്ച ഒരുവന്റെ പിതാവായതില്‍ സങ്കടപ്പെടുന്നു, നിങ്ങള്‍ എന്നോട് ക്ഷമിക്കണം ഇത്തരത്തിലുള്ള വാക്കുകള്‍ അടങ്ങിയ ഒരു കത്താണ് ഇപ്പോള്‍ സൗദിയിലെ സംസാര വിഷയം. കിഴക്കന്‍ സൗദിയിലെ അല്‍ അഹ്‌സ പള്ളിയില്‍ നടന്ന ചാവേര്‍ അക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിലേക്ക് ചാവേറായി പൊട്ടിത്തെറിച്ച അബ്ദുല്‍ റഹ്മാന്‍ അല്‍ തുവൈജിയുടെ പിതാവ് അബുദുളള അല്‍ തുവൈജിയാണ് ഇത്തരത്തില്‍ കത്ത് അയച്ചിരിക്കുന്നത്.

സ്വന്തം സഹോദരങ്ങളെയാണ് അവന്‍ കൊന്നിരിക്കുന്നതെന്നും ഈ വലിയ പാപം ഒരിക്കലും പൊറുക്കപ്പെടാത്തതാണെന്നും കത്തില്‍ അദ്ദേഹം പറയുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ നേരിട്ടെത്തി കത്ത് കൈമാറാനും മരിച്ചവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്താനും അദ്ദേഹം സമയം കണ്ടെത്തി.












Click it and Unblock the Notifications