Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാന്‍ അങ്ങേയറ്റം വിശ്വസിച്ചു, ഇതൊരിക്കലും പ്രതീക്ഷിച്ചില്ല' കാമുകന്റെ പ്രതികാരത്തെ കുറിച്ച് കാമുകി

ഉപേക്ഷിച്ച് പോയ കാമുകിയോട് കാമുകന്‍റെ പ്രതികാരം. ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച് തനിക്കൊപ്പം നൃത്തം ചെയ്യുന്ന കാമുകിയുടെ വീഡിയോ കാമുകന്‍ വാട്സ് ആപ്പില്‍ അയച്ചു

മസ്‌കറ്റ്: വേര്‍പിരിഞ്ഞതിന് പ്രതികാരം ചെയ്യുന്നതിന് കാമുകനൊപ്പം നൃത്തം ചെയ്യുന്ന കാമുകിയുടെ വീഡിയോ വാട്‌സ് ആപ്പിലയച്ച് കാമുകന്റെ ബ്ലാക്ക്‌മെയിലിങ്. ഒമാനി യുവതി സാല്‍മയ്ക്കാണ് കാമുകനില്‍ നിന്ന് ഇത്തരത്തിലൊരു കയ്‌പ്പേറിയ അനുഭവം ഉണ്ടായിരിക്കുന്നത്. ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് കാമുകനൊപ്പം നൃത്തം ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് യുവാവ് അയച്ചു കൊടുത്തത്.

താന്‍ കാമുകനെ അങ്ങേയറ്റം വിശ്വസിച്ചിരുന്നുവെന്നും എന്നാല്‍ അയാളുടെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു പ്രവൃത്തി ഒരിക്കലുെ പ്രതീക്ഷിച്ചില്ലെന്നും സാല്‍മ പറയുന്നു.

lover

ഒമാന്‍പോലുള്ള രാജ്യങ്ങളില്‍ ഭര്‍ത്താവിന് മുന്നില്‍ ഒഴികെ മറ്റെല്ലാ പുരുഷന്മാര്‍ക്കു മുന്നില്‍ പോകുമ്പോഴും സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണമെന്ന് നിയമമുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് യുവതി റോയല്‍ ഒമാന്‍ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയില്‍ കാമുകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

ഒമാനില്‍ ഇത്തരത്തില്‍ സൈബര്‍ ക്രൈം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടകളുണ്ട്. എന്നാല്‍ അപമാനം ഭയന്ന് ആരും പരാതിപ്പെടുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. ഇതിനെ തുടര്‍ന്ന് ഒക്ടോബറില്‍ രണ്ടാഴ്ച നീണ്ട അവബോധ പരിപാടി ഒമാനില്‍ പോലീസ് ആരംഭിച്ചിരുന്നു.

ഇതിനു പിന്നാലെ 2016ല്‍ 170 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും മൂന്നു പേരെ ജയിലിലടച്ചിരുന്നുവെന്നും പോലീസ്. വ്യക്തികളുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വസ്തുതകളോ പുറത്തു വിടുന്നവര്‍ക്ക് മൂന്നു വര്‍ഷം ജയില്‍ ശിക്ഷയും 2000 റിയാല്‍ പിഴയും ലഭിക്കും.

സ്ത്രീകളാണ് കൂടുതലായി ഇത്തരം സൈബര്‍ കുറ്റങ്ങള്‍ക്ക് ഇരയാകുന്നതെന്ന് പോലീസ് പറയുന്നു. എന്നാല്‍ സൈബര്‍ കുറ്റത്തിന് ഇരകളാകുന്ന പുരുഷന്മാരും ഉണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+