സിനിമ കഥകള്‍ കേള്‍ക്കാന്‍ ഭയമാണ്; സലീം അഹമ്മദ്
ദുബായ്: ആരെങ്കിലും സിനിമയ്ക്ക് വേണ്ടി കഥകള്‍ പറയാന്‍ മുന്നോട്ട് വരുമ്പോള്‍ കേള്‍ക്കാന്‍ ഭയമാണ്, പത്തേമാരിക്കെതിരെ പ്രവാസ ലോകത്ത് നിന്ന് രണ്ട് പേര് കഥാമോഷണം ആരോപിച്ച് കേസ് കൊടുത്തു എന്നാല്‍ രണ്ട് ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് തെളിയുകയും തള്ളിക്കളയുകയുമുണ്ടായി. അതില്‍ ഒരാളാണെങ്കില്‍ പ്രശസ്തമായ ഒരു കഥ അപ്പടി പകര്‍ത്തി എഴുതിയാണ് തനിക്കെതിരെ ആരോപണവുമായി വന്നതെന്നും പ്രശസ്ത ചലച്ചിത്ര സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ സലീം അഹമ്മദ് പറഞ്ഞു.
ചിരന്തന സാംസ്കാരികവേദിയുടെ 15ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച 25 പ്രവാസി എഴുത്തുകാരുടെ കഥകളുടെ സമാഹാരം 'പ്രവാസകഥകള്‍' പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി എഴുത്തുകളില്‍ അനുഭവങ്ങളുടെ തീക്ഷണത സര്‍ഗാത്മകമായി പ്രതിഫലിക്കുന്നതായി വ്ര്യത്യസ്തമായ ഒട്ടേറെ കഥാ തന്തുക്കള്‍ ഗള്‍ഫില്‍ ഇനിയും കണ്ടെത്താന്‍ കഴിയും. പ്രവാസ കഥകളിലെ കഥകള്‍ അത്തരത്തില്‍ വ്യത്യസ്തമാണ്. ഈ കഥാ സമാഹാരത്തെ ഗള്‍ഫില്‍ മാത്രമല്ല, അക്ഷരങ്ങളെ സ്നേഹിക്കുന്ന ലോകമലയാളി സമൂഹം രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും.

എന്നാല്‍, പ്രവാസത്തിന്റെ അമ്പതാണ്ട് നീണ്ട ചരിത്രത്തെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ശ്രമകരമായ ദൗത്യമാണ് പത്തേമാരി എന്ന സിനിമയിലൂടെ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. യുഎഇ എക്സേഞ്ച് സിഎംഒ ഗോപകുമാര്‍ ഭാര്‍ഗ്ഗവനു കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. രാജഗിരി സ്കൂള്‍ അധ്യാപിക ബിനു തങ്കച്ചി പുസ്തക പരിചയം നടത്തി. യുഎഇയിലെ പ്രമുഖരായ എഴുത്തുകാരോടൊപ്പം നവാഗതര്‍ക്ക് കൂടി അവസരം കൊടുത്താണ് പ്രവാസ കഥകള്‍ പ്രസിദ്ധീകരിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.
ഒറ്റാല് എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ പ്രവാസി എഴുത്തുകാരന് ജോഷി മംഗലത്ത്, സാമ്പത്തിക വിദഗ്ധന്‍ കെ.വി.ഷംസുദ്ദീന് എന്നിവരെ ആദരിച്ചു. കെ.കെ മൊയ്തീന് കോയ, പി.പി. ശശീന്ദ്രന്, സാദിഖ് കാവില്‍, ബൈജു ഭാസ്കര്‍, ടി.കെ ഹാഷിക്ക്, ടി.പി സുധീഷ് കുമാര്‍, ഇ.കെ.ദിനേശന്, ലത്തീഫ് മമ്മിയൂര്‍, ഷാജി ഹനീഫ് , അബ്ദു ശിവപുരം,ഫൈസല്‍ മേലടി, ഗഫൂര്‍ പട്ടാമ്പി, സലിം അയ്യനത്ത്, റഫീഖ് മേമുണ്ട, അമ്മാര്‍ കുഴുപറമ്പ്, വൈ.എ.സാജിദ, ദീപ പൊന്നു മണി, പി മനോഹരന്, ഉണ്ണി കുലുക്കല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബി.എ. നാസര്‍ സ്വാഗതവും സി.പി ജലീല്‍ നന്ദിയും പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications