കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാനാളില്‍ കാരുണ്യകൈനീട്ടം; ഐ സി എഫ് വസ്ത്രവിതരണം നടത്തി

Google Oneindia Malayalam News

അജ്മാന്‍: വിശുദ്ധ റമസാനിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ അജ്മാന്‍ സെന്‍ട്രല്‍ വെല്‍ഫയര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ വസ്ത്രവിതരണം നടത്തി. ന്യൂ സനാഇയ്യ ലില്ലി ക്യാമ്പ് പരിസരത്ത് നടന്ന സംഗമം അജ്മാന്‍ സെന്‍ട്രല്‍ വെല്‍ഫയര്‍ സമിതി പ്രസിഡന്റ് ശിഹാബുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് അജ്മാന്‍ സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുറസാഖ് മുസ്‌ലിയാര്‍ വിതരണോദ്ഘാടനം ചെയ്തു.

ന്യൂ സനാഇയ്യ ലില്ലി ക്യാമ്പിലെ വിവിധ ക്യാമ്പുകളില്‍ താമസിക്കുന്ന പാവപ്പെട്ട എഴുപത്തിയഞ്ച് തൊഴിലാളികള്‍ക്കാണ് പെരുന്നാള്‍ വസ്ത്രം ലഭിച്ചത്. അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെല്‍ഫയര്‍ സമിതി നാട്ടിലും നിരവധി സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. അല്‍ സഹ്‌റ യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയിലെ വേന്താവളം എന്ന പ്രദേശത്തിലെ നിര്‍ധരരായ നൂറോളം കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു.

santhonam

അജ്മാനിന്റെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ നടത്തിവരുന്ന ഇഫ്താറുകളും ഏറെ ശ്രദ്ധേയമായി. അവശത അനുഭവിക്കുന്ന രോഗികള്‍ക്കുള്ള ധനസഹായം, വിവാഹ ധനസഹായം, പാര്‍പ്പിടനിര്‍മാണം തുടങ്ങിയ സേവനപ്രവര്‍ത്തനങ്ങള്‍ വെല്‍ഫയര്‍ സമിതി നടത്തിവരുന്നു. ചടങ്ങില്‍ മുഹമ്മദ് ശരീഫ് സഅ്ദി, സുലൈമാന്‍ഹാജി, യഹ്യ്യ മുസ്‌ലയാര്‍, റഹീം കക്കോടി തുടങ്ങിവര്‍ സംബന്ധിച്ചു. അബ്ദുനാസര്‍ പെരിങ്ങോട് സ്വാഗതവും മുജീബ് താണിശ്ശേരി നന്ദിയും പറഞ്ഞു.

English summary
ICF boost charitable activities like distribution of clothes to workers during Ramsan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X