സൗദി: സോഷ്യല്‍മീഡിയ വഴി അനധികൃത സംഭാവന വര്‍ദ്ധിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം
റിയാദ്: സോഷ്യല്‍മീഡിയ വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലുള്ള അധികൃത സംഭാവനകള്‍ സൗദിയില്‍ വര്‍ദ്ധിക്കുന്നുവെന്ന് കണ്ടെത്തല്‍. അസുഖബാധിതരും സഹായം ആവശ്യമുള്ള വ്യക്തികളും കുടുംബങ്ങളും ഉണ്ടെന്ന് സ്ഥാപിച്ച് സോഷ്യല്‍ മീഡിയ ക്യാമ്പയിനുകള്‍ വഴിയാണ് ഇത്തരം സംഘങ്ങള്‍ പണം കൈവശപ്പെടുത്തുന്നത്. വിവരങ്ങള്‍ വെളിപ്പെടുത്താത്ത അക്കൗണ്ടുകളിലേക്കാണ് സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളില്‍ നിന്നുള്ള പണം എത്തുന്നത്.
എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള സോഷ്യല്‍ മീഡിയ ക്യാമ്പയിനുകള്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നടത്തുന്നത്. ഔദ്ധ്യോഗിക ബാങ്ക് അക്കൗണ്ടുകള്‍ വഴി നടത്തുന്ന ഇത്തരം ഇടപാടുകള്‍ ആവശ്യക്കാര്‍ക്ക് സഹായം എത്തിക്കുന്നതിലേക്ക് നയിക്കുന്നു. എന്നാല്‍ വ്യാജ ഐഡികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പണം പിരിവിന് യാതൊരു അടിസ്ഥാനമില്ലെന്നും പണം ആവശ്യക്കാരിലേക്ക് എത്തുകയില്ലെന്നും സൗദി മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു. സിറിയ ഉള്‍പ്പെടെയുള്ള ദുരിതമനുഭവിക്കുന്ന രാജ്യത്തെ ജനങ്ങളെ മറയാക്കി റമദാന് മാസത്തില്‍ ഏതെങ്കിലും കമ്പനികളോ സംഘടനകളോ സോഷ്യല്‍ മീഡിയ വഴിയോ എസ്എംഎസ്സുകള്‍ വഴിയോ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു. ഏതെങ്കിലും തരത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അവരുടെ മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൃത്യമായി നല്‍കുന്നതിന് നിയമസാധുതയുണ്ട്. ഭീകരവിരുദ്ധ ഫണ്ടിംഗ് നിയന്ത്രണം ഉള്‍പ്പെടെ സൗദിയിലെ നിയന്ത്രണങ്ങളുടെ ലംഘനമാണിത്.

ലൈസന്‍സില്ലാതെ സംഭാവനകള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് മുന്നറിയിപ്പ് നല്കുന്നു.
റമദാന്റെ മറവില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാമ്പയിനുകള്‍ ജനങ്ങളെ വലിയ തുക സംഭാവന നല്കാന് പ്രേരിപ്പിക്കുന്നതാണെന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മുബാറക് അല്‍ഖഹ്ത്താനി പറയുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications