ജിദ്ദയിലെ ഇമാം ഷാഫിഈ മസ്ജിദ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നു
സൗദി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജിദ്ദയിലെ പ്രശസ്തമയ ശാഫിഇ പള്ളി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഇന്നലെ(ജൂണ്‍ 17) വീണ്ടും ആരാധനകള്‍ക്കായി തുറന്നു കൊടുത്തു. സൗദി ടൂറിസപുരാവസ്തു കമ്മീഷന്‍ ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സൗദി നാഷണല്‍ ഗാര്‍ഡ് മന്ത്രി മിത്അബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍, കിംഗ് അബ്ദുല്ല ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ തലവന്‍ ഖാലിദ് ബിന്‍ അബ്ദുല്ല രാജകുമാരന്‍, ജിദ്ദ ഗവര്‍ണര്‍ മിശ്അല്‍ ബിന്‍ മാജിദ് രാജകുമാരന്‍ , ജിദ്ദ മേയര്‍ ഹാനി അബൂ റാസ്, എന്നിവരുടെ പ്രൗഡമായ സാന്നിദ്ധ്യത്തിലായിരുന്നു പള്ളി തുറന്നു കൊടുത്തത്.

ജിദ്ദ അല്‍ നസീം ഡിസ്ട്രിക്കിലുള്ള ഷാഫിഈ പള്ളിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കിംഗ് അബ്ദുല്ല ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ കീഴിലായിരുന്നു ആരംഭം കുറിച്ചത്.

അബ്ദുല്ല രാജാവിന്റെ സ്വന്തം ചെലവിലാണു നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. മസ്ജിദുല്‍ അതീഖ് എന്ന പേരിലും അറിയപ്പെടുന്ന ഇമാം ശാഫിഈ മസ്ജിദിന്റെ നിര്‍മ്മാണത്തിനു കടല്‍ ചെളിയും, കല്ലും, മരത്തടികളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ മിനാരങ്ങള്‍ക്കു മാത്രം 700 വര്‍ഷത്തിലധികം പഴക്കമുണ്ട്.

സൗദി രാഷ്ട്ര പിതാവായ അബ്ദുല്‍ അസീസ് രാജാവ് നമസ്‌ക്കരിച്ചിരുന്ന ജിദ്ദയിലെ മറ്റൊരു പള്ളിയായ ഹനഫി മസ്ജിദിന്റെ നവീകരണത്തിനു വേണ്ട ചെലവുകള്‍ സല്‍മാന്‍ രാജാവ് വഹിക്കുമെന്നും മറ്റൊരു ചരിത്ര പ്രധാനമുള്ള പള്ളിയായ ഖലീഫ ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ മസ്ജിദ് നവീകരിക്കുകയും ജിദ്ദയിലെ മറ്റു ചരിത്ര പ്രധാന പള്ളികളെല്ലാം സംരക്ഷിക്കുന്നതിനാവശ്യമായ ഫണ്ട് സ്ഥാപിക്കുമെന്നും സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു.












Click it and Unblock the Notifications