ദുബായ് എമിഗ്രേഷന്‍ ജീവനക്കാര്‍ ഇനി ഏത് ഭാഷയിലും നിങ്ങളോട് സംസാരിക്കും
ദുബായ്: എക്‌സപോ 2020 യുടെ ഭാഗമായി ദുബായ് എമിഗ്രേഷന്‍ തങ്ങളുടെ ജീവനകാര്‍ക്ക് അന്താരാഷ്ട്ര ഭാഷകളില്‍ പരിശീലനം നല്‍കുന്നു. ദുബായ് എയര്‍പോര്‍ട്ടിലും, തുറമുഖങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. എക്‌സപോ 2020 ക്ക് ലക്ഷക്കണക്കിന് സന്ദര്‍ശകരെയാണ് ദുബായ് പ്രതീക്ഷിക്കുന്നത്. ഇവരുമായി നല്ല രീതിയില്‍ ആശയ വിനിമയം നടത്താനും, മികച്ച സേവനം നല്‍കാനും ലക്ഷ്യം വെച്ചാണ് ഈ പഠന പരീശീലന രീതിക്ക് വകുപ്പ് രൂപം നല്‍കിയത്.
ഫ്രഞ്ച് ഭാഷയിലാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം. ഈ പഠന പദ്ധതിയുടെ ഉല്‍ഘാടനം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാഷിദ് അല്‍ മറി നിര്‍വഹിച്ചു. ദുബായിലെ പ്രമുഖ ഭാഷ പഠന കേന്ദ്രമായ മഹഹശമിരല ളൃമിരമശലെ ആണ് ഭാഷയില്‍ പരിശീലനം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 50 ജീവനകാര്‍ക്ക് പരിശീലനം നല്‍കും.

ഭാഷ പഠനത്തിനൊപ്പം ദുബായില്‍ എത്തുന്ന വിവിധ രാജ്യക്കാരുടെ സംസ്‌കാര രീതികളും പഠിപ്പിക്കും. മൂന്ന് വ്യത്യസ്തമായ വിഷയങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലയാണ് ദുബായ്. അത്‌കൊണ്ട് തന്നെ ഒട്ടുമിക്ക രാജ്യങ്ങളിലും നിന്നും ദുബായിലേക്ക് സന്ദര്‍ശകര്‍ എത്തുന്നുമുണ്ട്. ഇവര്‍ക്ക് മികച്ച രീതിയിലും വേഗത്തിലും സേവനങ്ങള്‍ നല്‍കാന്‍ ഇത്തരം പഠന രീതി ഏറെ സഹായകരമാണെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാഷിദ് അല്‍ മറി പറഞ്ഞു .
ഇവരുമായി നല്ല രീതിയില്‍ ആശയവിനിമയം നടത്തുകയും സന്തോഷത്തോടെ രാജ്യത്തോക്ക് സ്വാഗതം ചെയ്യുകയുമാണ് ഞങ്ങളുടെ നയംമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഉപഭോക്താക്കള്‍ക്ക് മികച്ച രീതിയിലും വേഗത്തിലും സേവനം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മേജര്‍ ജനറല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഭാഷ പഠനം നടക്കുന്നത്. മൂന്ന് മാസത്തെ പരിശീലനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഇതില്‍ നിന്ന് 15 മികച്ച ഭാഷ പഠിതാക്കളെ തെരഞ്ഞെടുത്ത് ഒരു വര്‍ഷത്തെ ഡിപ്ലോമയും നല്‍കും.












Click it and Unblock the Notifications