സുരക്ഷിതമായ ഡ്രൈവിങ്ങിനു ദുബായ് റോഡുകളില്‍ ഇനി ഇമോജിയും
പ്രയാസ രഹിതവും സുരക്ഷിതവുമായ ഡ്രൈവിങ്ങിനായ് ദുബായ് റോഡുകള്‍ ഇനി നിങ്ങളെ നോക്കി പുഞ്ചിരിക്കും
ദുബായ്: പ്രയാസ രഹിതവും സുരക്ഷിതവുമായ ഡ്രൈവിങ്ങിനായ് ദുബായ് റോഡുകള്‍ ഇനി നിങ്ങളെ നോക്കി പുഞ്ചിരിക്കും. ദുബായിലെ പ്രധാന റോഡുകളിലൊന്നായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സാഇദ് റോഡിലാണ് അധിക്രതര്‍ സ്മൈലി ഇമോജികള്‍ പതിച്ചിരിക്കുന്നത്.
ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും വ്യക്തമായി കാണത്തക്കവിധം വലുതായാണ് ഇമോജികള്‍ പതിച്ചിരിക്കുന്നത്. കൂടാതെ സുരക്ഷിതമായ ഡ്രൈവിംങ് ആശംസിച്ച് കൊണ്ടുള്ള അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലുള്ള ആശംസാ സന്ദേശങ്ങളും കൂടെ ചേര്‍ത്തിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസന മന്ത്രാലയമാണ് ഇത്തരത്തില്‍ റോഡുകളില്‍ ഇമോജികള്‍ പതിപ്പിച്ചിരിക്കുന്നത്.
യുഎഇ യിലെ റോഡുകളില്‍ സുരക്ഷിവും സന്തോഷകരവുമായ ഡ്രൈവിംങ് എന്ന ഉദ്ദേശമാണ് തങ്ങള്‍ക്കുള്ളതെന്ന് മന്ത്രാലയ ഡയറക്ടര്‍ അഹമ്മദ് അല്‍ ഹമ്മാദി വ്യക്തമാക്കി. കൂടുതല്‍ താമസിയാതെ ദുബായിലെ മറ്റ് റോഡുകളിലും ഇമോജികള്‍ പ്രത്യക്ഷപ്പെടും.